- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂനയിലെ ഐടി ജീവനക്കാരി നയന പൂജാരിയെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്ക് വധശിക്ഷ; ഏഴു വർഷം മുമ്പു രാജ്യത്തെ ഞെട്ടിച്ച കൊലപാതകത്തിലെ പ്രതികൾ ടാക്‌സി ഡ്രൈവർമാർ; ജോലികഴിഞ്ഞ് വീട്ടിലേക്കു മടങ്ങിയ 28കാരിയെ തട്ടിക്കൊണ്ടുപോയി വിജനസ്ഥലത്തു ബലാത്സംഗത്തിനിരയാക്കി കല്ലുകൊണ്ട് അടിച്ചു കൊലപ്പെടുത്തി
പൂന: 2009ൽ പൂനയിൽ സോ്ഫ്ട് വെയർ എൻജിനിയറായിരുന്ന നയന പൂജാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്ക് സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. ടാക്‌സി ഡ്രൈവർമാരായ യോഗേഷ് റൗത്ത്, മഹേഷ് താക്കൂർ, വിശ്വം കഡാം എന്നിവർക്കാണ് വധശിക്ഷ ലഭിച്ചിരിക്കുന്നത്. മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയും സെക്യൂരിറ്റി ജീവനക്കാരനുമായിരുന്ന രാജേഷ് ചൗധരി മാപ്പുസാക്ഷിയായി മാറിയിരുന്നു. 2009 ഒക്ടോബർ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ഇരുപത്തിയെട്ടുകാരിയായ നയനപൂജാരി അക്രമിക്കപ്പെടുന്നത്. ടാക്‌സി ഡ്രൈവർ യോഗേഷ് റൗത്തും സുഹൃത്തുംചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിച്ചശേഷം യുവതിയെ ഇവർ കൂട്ടമാനഭംഗം ചെയ്തു. പിന്നീട് യുവതിയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. സമീപത്തെ കാട്ടിൽ മൃതദേഹം ഉപേക്ഷിച്ചശേഷം പ്രതികൾ കടന്നുകളയുകയും ചെയ്തു. യുവതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് 61,

പൂന: 2009ൽ പൂനയിൽ സോ്ഫ്ട് വെയർ എൻജിനിയറായിരുന്ന നയന പൂജാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കിയശേഷം കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾക്ക് സെഷൻസ് കോടതി വധശിക്ഷ വിധിച്ചു. ടാക്‌സി ഡ്രൈവർമാരായ യോഗേഷ് റൗത്ത്, മഹേഷ് താക്കൂർ, വിശ്വം കഡാം എന്നിവർക്കാണ് വധശിക്ഷ ലഭിച്ചിരിക്കുന്നത്. മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. കേസിലെ മറ്റൊരു പ്രതിയും സെക്യൂരിറ്റി ജീവനക്കാരനുമായിരുന്ന രാജേഷ് ചൗധരി മാപ്പുസാക്ഷിയായി മാറിയിരുന്നു.
2009 ഒക്ടോബർ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയാണ് ഇരുപത്തിയെട്ടുകാരിയായ നയനപൂജാരി അക്രമിക്കപ്പെടുന്നത്. ടാക്‌സി ഡ്രൈവർ യോഗേഷ് റൗത്തും സുഹൃത്തുംചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. വിജനമായ സ്ഥലത്തെത്തിച്ചശേഷം യുവതിയെ ഇവർ കൂട്ടമാനഭംഗം ചെയ്തു. പിന്നീട് യുവതിയെ കല്ലുകൊണ്ട് അടിച്ച് കൊലപ്പെടുത്തി. സമീപത്തെ കാട്ടിൽ മൃതദേഹം ഉപേക്ഷിച്ചശേഷം പ്രതികൾ കടന്നുകളയുകയും ചെയ്തു.
യുവതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് 61,000രൂപയും ഇവർ കവർന്നു. നീണ്ട അന്വേഷണങ്ങൾക്ക് ഒടുവിൽ പ്രധാനപ്രതി യോഗേഷ് റൗത്ത് പിടിയിലായി. എന്നാൽ, 2011ൽ കസ്റ്റഡിയിലിരിക്കെ ആശുപത്രിയിൽവച്ച് ഇയാൾ രക്ഷപെട്ടു. പതിനെട്ട് മാസത്തോളം ഡൽഹിയിൽ ഒളിവിൽകഴിഞ്ഞ പ്രതിയെ പുണെ ക്രൈംബ്രാഞ്ച് പിടികൂടി. പിന്നീട് അന്വേഷണം പൂർത്തിയാക്കി.
കേസിൽ വിശദമായി വാദംകേട്ട പുണെയിലെ പ്രത്യേകകോടതി, അറസ്റ്റിലായ മൂന്നുപേരും കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. മൂന്നുപേർക്കും വധശിക്ഷനൽകണമെന്ന് നയനയുടെ ഭർത്താവ് അഭിജിത്ത് പൂജാരി ആവശ്യപ്പെട്ടിരുന്നു. പ്രതി യോഗേഷ് റൗത്ത് നേരത്തെയും സമാനമായ രീതിയിൽ മറ്റൊരു കൊലപാതകവും നടത്തിയിട്ടുണ്ടെന്ന് അന്വേഷണത്തിനിടെ വ്യക്തമായതായി പ്രോസിക്യൂഷൻ കോടതിയെ ധരിപ്പിച്ചിരുന്നു.
രണ്ടുപതിറ്റാണ്ടുകൊണ്ട് രാജ്യത്തെ പ്രമുഖ ഐടി ഹബ്ബായി മാറിയ പുണെയിൽ, ഇത്തരം സ്ഥാപനങ്ങളിലെ വനിതാജീവക്കാർക്ക് നേരെയുള്ള അതിക്രമങ്ങളും തുടർക്കഥയാണ്. മലയാളിയായ ഇൻഫോസിസ് ജീവനക്കാരി രസീല രാജുവിന്റെ കൊലപാതകമാണ് അവസാനമായി നടന്ന ക്രൂരകൃത്യങ്ങളിലൊന്ന്.

