- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ ഹൃദയാഘാതം മൂലം 24 മണിക്കൂറിനിടെ മരിച്ചത് മൂന്ന് മലയാളികൾ; മരിച്ചവരിൽ രണ്ട് പേർ കോഴിക്കോട് സ്വദേശികളും ഒരാൾ കണ്ണൂർ സ്വദേശിയും; വർദ്ധിച്ചുവരുന്ന ഹൃദയാഘാത മരണങ്ങളിൽ ആശങ്കയോടെ മലയാളി സമൂഹം
മനാമ: ബഹ്‌റിനിൽ മലയാളി സമൂഹത്തിന് ആശങ്ക സൃഷ്ടിച്ച് മൂലം 24 മണിക്കൂറിനിടെ ഉണ്ടായത് മൂന്ന് മരണങ്ങൾ. രണ്ട് കോഴിക്കോട് സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. മൂന്നുപേരും ചെറുപ്പക്കാരാണ്. കോഴിക്കോട് കല്ലാച്ചി വാണിയൂർ റോഡ് തറക്കണ്ടിയിൽ കണ്ണന്റെ മകൻ ഷിജിൻ (27) കോഴിക്കോട് തിക്കോടി പൂവൻകണ്ടി ക്ഷേത്രത്തിന് സമീപം ചോയിക
മനാമ: ബഹ്‌റിനിൽ മലയാളി സമൂഹത്തിന് ആശങ്ക സൃഷ്ടിച്ച് മൂലം 24 മണിക്കൂറിനിടെ ഉണ്ടായത് മൂന്ന് മരണങ്ങൾ. രണ്ട് കോഴിക്കോട് സ്വദേശികളും ഒരു കണ്ണൂർ സ്വദേശിയുമാണ് കഴിഞ്ഞ ദിവസം മരിച്ചത്. മൂന്നുപേരും ചെറുപ്പക്കാരാണ്.
കോഴിക്കോട് കല്ലാച്ചി വാണിയൂർ റോഡ് തറക്കണ്ടിയിൽ കണ്ണന്റെ മകൻ ഷിജിൻ (27) കോഴിക്കോട് തിക്കോടി പൂവൻകണ്ടി ക്ഷേത്രത്തിന് സമീപം ചോയിക്കുട്ടിയുടെ മകൻ ദിനേശ് (35) കണ്ണൂർ പാമ്പുരുത്തി കൂലൂത്തു പീടികയിൽ അബ്ദുല്ലക്കുട്ടി(35) എന്നിവരാണ് മരിച്ചത്.
കോഴിക്കോട് സ്വദേശിയായ ഷിജിനെ മരണം വിളിച്ചത് ഉറക്കത്തിനിടെയാണ് മരിച്ചത്. മനാമ ഖമർഅൽ സമൻ കോൾഡ് സ്റ്റോറിൽ സെയിൽസ്മാൻ ആയിരുന്നു ഷിജിൻ. അഞ്ചുമാസം മുമ്പാണ് ബഹ്‌റൈനിലത്തെിയത്. ബന്ധുവിനൊപ്പം താമസിച്ചിരുന്ന ഷിജിൻ കാലത്ത് എഴുന്നേൽക്കാതിരുന്ന തിനെ തുടർച്ച് വിളിച്ചപ്പോഴാണ് ചലനമറ്റ നിലയിൽ കണ്ടത്. തുടർന്ന് ആശുപത്രിയിൽ വിവരം അറിയിക്കുകയും വിദഗ്ധസംഘമത്തെി പരിശോധിച്ച് മരണം സ്ഥിരീകരിക്കുകയുമായിരുന്നു. അവിവാഹിതനാണ്. സൽമാനിയ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മാതാവ്: ജാനു. സഹോദരങ്ങൾ: ഷാജി, ഷിബിൻ.
കോഴിക്കോട് തിക്കോടി പൂവൻകണ്ടി ക്ഷേത്രത്തിന് സമീപം ചോയിക്കുട്ടിയുടെ മകൻ ദിനേശും (35) ഹൃദയാഘാതം മൂലമാണ് മരിച്ചത്. 14 വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയായ ദിനേശ് രണ്ടു വർഷത്തോളമായി ഒരു അഭിഭാഷകന്റെ ഓഫീസിൽ ജോലി നോക്കുകയാണ്. മാതാവ്: ലീല. ഭാര്യ: ഷൈനി. മക്കൾ: മിതാര, നക്ഷത്ര. സഹോദരൻ: സതീശൻ (മുൻ ബഹ്‌റൈൻ പ്രവാസി). സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
കണ്ണൂർ പാമ്പുരുത്തി കൂലൂത്തു പീടികയിൽ അബ്ദുല്ലക്കുട്ടി(35) കുഴഞ്ഞുവീണാണ് മരിച്ചത്. പറമ്പിൽ കാദർകുഞ്ഞിയുടെ മകനാണ്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മുഹറഖ് ഉംജുമ സ്വീറ്റ്‌സിൽ ജോലി ചെയ്യുകയായിരുന്നു. ഒമ്പത് വർഷമായി ബഹ്‌റൈൻ പ്രവാസിയാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന ശ്രമം നടക്കുന്നുണ്ട്.