റാസൽഖൈമ: ശമ്പളത്തോടെ മൂന്നു മാസത്തെ പ്രസവാവധി പ്രഖ്യാപിച്ചു കൊണ്ട് റാസൽഖൈമ സർക്കാരും പ്രഖ്യാപനം നടത്തി. യുഎഇ ലിംഗ സമത്വ കൗൺസിൽ നിർദ്ദേശം മാനിച്ചാണ് റാസൽ ഖൈമയിലും പ്രസവാവധി മൂന്നു മാസമാക്കി വർധിപ്പിച്ചത്.

ജോലിക്കാരായ സ്ത്രീകളെ പിന്തുണച്ചു കൊണ്ടും തൊഴിൽമേഖലയിലുള്ള സ്ത്രീകൾക്ക് സാമൂഹിക രംഗത്തെ കൂടുതൽ മികവോടെ പ്രവർത്തിക്കാൻ ഇതു സഹായകമാകുമെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് കൗൺസിൽ തീരുമാനം കൈക്കൊണ്ടത്. യുഎഇ വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമാണ് സമിതിക്ക് രൂപം നൽകിയത്.

2015ൽ റാസൽഖൈമ സർക്കാർ അമ്മമാർക്ക് മുലയൂട്ടൽ സമയം ഒരു വർഷം ദീർഘിപ്പിച്ച് നൽകാൻ തീരുമാനിച്ചിരുന്നു. സ്ത്രീകൾക്ക് കുടുംബവും തൊഴിലും കൂടിയ സമന്വയിപ്പിച്ച് കൊണ്ടുപോകാനുള്ള സൗകര്യത്തിനായാണ് ഇങ്ങനെ ചെയ്തത്.