- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലപ്പുറത്ത് വെള്ളിയാഴ്ച മൂന്ന് കോവിഡ് മരണം കൂടി ; മരണമടഞ്ഞത് പനി ബാധിച്ച് ആശുപത്രിയിലെത്തിയ പരപ്പനങ്ങാടിയിലെ സെയ്തലവിയും പുതുപറമ്പിലെ അബുവും മീനടത്തൂരിലെ സുന്നി പ്രസ്ഥാനത്തിന്റെ കാരണവരായ മൂത്താട്ട് ഉമ്മർഹാജിയും
മലപ്പുറം: മലപ്പുറത്തെ മൂന്നുപേർ കൂടി കോവിഡ് ബാധിച്ചു മരിച്ചു. പരപ്പനങ്ങാടി സ്വദേശി സെയ്തലവി(50), പുതുപറമ്പിലെ അബു(70), മീനടത്തൂരിലെ സുന്നി പ്രസ്ഥാനത്തിന്റെ കാരണവർ മൂത്താട്ട് ഉമ്മർഹാജി(65) എന്നിവരാണ് മരിച്ചത്. പനിബാധിച്ച് ആശുപത്രിയിൽ പോയ 50 കാരനായ മലപ്പുറം പരപ്പനങ്ങാടി ആവിയിൽ ബീച്ചിലെ പരേതനായ പിത്തപ്പെരി ഇബ്രാഹിംകുട്ടിയുടെ മകൻ സൈതലവി(50 )യാണ് കോഴിക്കോട് മെഡിക്കൽകോളജ് ആശുപത്രിയിൽവെച്ച് മരിച്ചത്. മൂന്ന് ദിവസം മുമ്പ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ഭാര്യ: മറിയംബീവി. മക്കൾ: ഹസ്ഫിയ അഫ്സൽ, ഫളലുറഹ്മാൻ, സൈഫുദ്ധീൻ. മരുമകൻ: നൗഷാദ് കടലുണ്ടിനഗരം. സഹോദരങ്ങൾ:ഹംസ, ചെറിയബാവ, സക്കീന, ഹഫ്സത്ത്, ഷഹർബാൻ.
അതേ സമയം കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മലപ്പുറത്തെ 70കാരനും മരണപ്പെട്ടു.പുതുപൊന്നാനി സ്വദേശി പുതുപറമ്പിൽ അബു (70) ആണ് മഞ്ചേരി മെഡിക്കൽ കോളേജിൽ വെച്ച് നിര്യാതനായത്. ഭാര്യ: ജമീല. മക്കൾ: അഷ്റഫ് (ലൈവ് ടി.വി.) ,ഹഫ്സ, ഫാത്തിമ, അലി അഷ്ക്കർ, റംലമരുമക്കൾ: ഷാഹിന, കാസിം, ഷാഹുൽ, റഫീഖ്, ആയിഷതാനാളൂർ മീനടത്തൂർ സ്വദേശിയും സുന്നി പ്രസ്ഥാനത്തിന്റെ കാരണവരുമയിരുന്നു മരിച്ച മൂത്താട്ട് ഉമ്മർഹാജി (65). പരിശോധനഫലം പോസിറ്റീവായതിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: അലീമ. മക്കൾ: അൻവർ, സൗഫിയ, സൗദ. മരുമക്കൾ: റഫീദ,ശിഹാബ് മീനടത്തൂർ, അബൂബക്കർ എടക്കുളം. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എസ് വൈ എസ് താനൂർ സോൺ സാന്ത്വനം ടീം അംഗങ്ങളുടെ നേത്യത്തിൽ ചെമ്പ്ര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവു ചെയ്തു. സാന്ത്വനം ടീം അംഗങ്ങളായ സഫ്വാൻ അസ്ഹരി നിലമ്പൂർ, അയ്യൂബ് താനാളൂർ,ഫാറൂക്ക് ലത്തീഫി മീനടത്തൂർ,ഉബൈദ് അട്ടത്തോട്, കോയ താനാളൂർ, അബ്ദുറഹീം സഖാഫി മീനടത്തൂർ, ആബുലൻസ് ഡ്രൈവർ നിസാം താനാളൂർ നേതൃത്വം നൽകി. താനാളൂർ ഹെൽത്ത് ഇൻസ്പെക്ടർ അജിത്ത്വാർഡ് മെമ്പർ റസാക്ക് താനാളൂർ, ബ്ലോക്ക് മെമ്പർ തുറുവായിൽ സമീർ, അബ്ദുറഹ്മാൻ സഖാഫി മേൽനോട്ടം വഹിച്ചു.