- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Politics
- /
- PARLIAMENT
കേന്ദ്രമന്ത്രിമാരാകാൻ മൂന്നു പേർ എത്തിയതു സൈക്കിളിൽ; കാറുപേക്ഷിച്ചു വിസ്മയക്കാഴ്ച ഒരുക്കി എത്തിയതു അർജുൻ മേഘ്വാളും മൻസുഖ് മണ്ഡാവിയയും അനിൽ മാധവ് ദവെയും
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ അംഗങ്ങളാകാൻ മൂന്ന് എംപിമാർ എത്തിയതു സൈക്കിൾ ചവിട്ടി. അർജുൻ മേഘ്‌വാൾ, മൻസുഖ് മണ്ഡാവിയ, അനിൽ മാധവ് ദവെ എന്നിവരാണു സൈക്കിൾ ചവിട്ടി സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്. കണ്ടുനിന്നവർക്കു വിസ്മയക്കാഴ്ചയൊരുക്കിയ മൂവരും ഇനി സൈക്കിളിൽ തന്നെ സഭയിൽ എത്തിച്ചേരുമെന്നു പ്രതീക്ഷിക്കേണ്ട. മന്ത്രിമാരായിക്കഴിഞ്ഞാൽ യാത്രയുടെ സ്വഭാവം തീരുമാനിക്കുക സർക്കാരാണെന്നാണ് ഇവരുടെ വാദം. സൈക്കിൾ ചവിട്ടി ആദ്യം രാഷ്ട്രപതി ഭവനിലെത്തിയത് അർജുൻ മേഘ്‌വാളാണ്. മന്ത്രിയായതിനുശേഷം സൈക്കിൾ യാത്ര തുടരുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മേഘ്‌വാളിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഇപ്പോൾ ഞാനൊരു എംപിയാണ്. എന്റെ യാത്ര എങ്ങനെയായിരിക്കണമെന്ന് എനിക്ക് തീരുമാനിക്കാം. എന്നാൽ മന്ത്രിയായിക്കഴിഞ്ഞാൽ പാർട്ടിയുടെയും കേന്ദ്രസർക്കാരിന്റെയും തീരുമാനത്തിനനുസരിച്ചായിരിക്കും പ്രവർത്തിക്കുക. ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ഡൽഹി സർക്കാർ കൊണ്ടുവന്നപ്പോൾമുതൽ കാർ ഉപേക്ഷിച്ച് സഞ്ചരിക്കാൻ സൈക്കിൾ തിരഞ്ഞെടുത്ത ആദ്യ വ്യക്തിയാണ് രാ
ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭയിൽ അംഗങ്ങളാകാൻ മൂന്ന് എംപിമാർ എത്തിയതു സൈക്കിൾ ചവിട്ടി. അർജുൻ മേഘ്‌വാൾ, മൻസുഖ് മണ്ഡാവിയ, അനിൽ മാധവ് ദവെ എന്നിവരാണു സൈക്കിൾ ചവിട്ടി സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയത്.
കണ്ടുനിന്നവർക്കു വിസ്മയക്കാഴ്ചയൊരുക്കിയ മൂവരും ഇനി സൈക്കിളിൽ തന്നെ സഭയിൽ എത്തിച്ചേരുമെന്നു പ്രതീക്ഷിക്കേണ്ട. മന്ത്രിമാരായിക്കഴിഞ്ഞാൽ യാത്രയുടെ സ്വഭാവം തീരുമാനിക്കുക സർക്കാരാണെന്നാണ് ഇവരുടെ വാദം.
സൈക്കിൾ ചവിട്ടി ആദ്യം രാഷ്ട്രപതി ഭവനിലെത്തിയത് അർജുൻ മേഘ്‌വാളാണ്. മന്ത്രിയായതിനുശേഷം സൈക്കിൾ യാത്ര തുടരുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനു മേഘ്‌വാളിന്റെ മറുപടി ഇങ്ങനെയായിരുന്നു: ഇപ്പോൾ ഞാനൊരു എംപിയാണ്. എന്റെ യാത്ര എങ്ങനെയായിരിക്കണമെന്ന് എനിക്ക് തീരുമാനിക്കാം. എന്നാൽ മന്ത്രിയായിക്കഴിഞ്ഞാൽ പാർട്ടിയുടെയും കേന്ദ്രസർക്കാരിന്റെയും തീരുമാനത്തിനനുസരിച്ചായിരിക്കും പ്രവർത്തിക്കുക.
ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം ഡൽഹി സർക്കാർ കൊണ്ടുവന്നപ്പോൾമുതൽ കാർ ഉപേക്ഷിച്ച് സഞ്ചരിക്കാൻ സൈക്കിൾ തിരഞ്ഞെടുത്ത ആദ്യ വ്യക്തിയാണ് രാജസ്ഥാനിൽനിന്നുള്ള ലോക്‌സഭാ എംപിയും നിലവിൽ സർക്കാർ ചീഫ് വിപ്പുമായ മേഘ്‌വാൾ.
കഴിഞ്ഞ മൂന്നുവർഷമായി സൈക്കിളിൽ യാത്ര ചെയ്യുന്ന വ്യക്തിയാണ് ഗുജറാത്തിൽനിന്നുള്ള എംപിയായ മൻസുഖ് മണ്ഡാവിയ. നർമദ നദിയുടെ സംരക്ഷണത്തിനും ശുചീകരണത്തിനും വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ് മധ്യപ്രദേശിൽനിന്നുള്ള അനിൽ ദവെ. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമാണ് ഈ മൂന്നു എംപിമാരും.
WATCH: Arjun Ram Meghwal leaves for President's House on a cycle, to be inducted in Cabinet today #CabinetExpansionhttps://t.co/3xulbxsGIu
- ANI (@ANI_news) July 5, 2016