- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ധരിച്ചിരുന്ന ടി-ഷർട്ടിൽ കഴുത്ത് കുടുങ്ങി മൂന്ന് വയസുകാരൻ ശ്വാസം മുട്ടി മരിച്ചു; കുഞ്ഞുങ്ങൾക്ക് സുരക്ഷ ഒരുക്കുമ്പോൾ അധികമാരും ശ്രദ്ധിക്കാത്ത ഇക്കാര്യം കൂടി ശ്രദ്ധിക്കുക
ലണ്ടൻ: ഡർഹാമിലെ ക്രൂക്കിലുള്ള വീടിന്റെ ബാക്ക് ഗാർഡനിൽ വച്ച് കളിച്ച് കൊണ്ടിരിക്കുന്നതിനിടെ മൂന്ന് വയസുകാരൻ കഴുത്തിൽ ടി-ഷർട്ട് കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. ഒരു സ്ലൈ ടീ-ഷർട്ട് തൂങ്ങുകയും തൽഫലമായി അത് കഴുത്തിൽ മുറുകുകയും ബ്ലാക്ക് വില്യം ഗ്രേവ്സിന്റെ മരണത്തിന് വഴിയൊരുക്കുകയുമായിരുന്നു. സ്ലൈഡിന്റെ മുകളിലെ ഹാൻഡിൽ ഘടിപ്പിക്കാൻ ഉപയോഗിച്ചിരുന്നതും പുറത്തേക്ക് തള്ളി നിന്നതുമായി സ്‌ക്രൂവിന് മേൽ ടി-ഷർട്ട് കുരുങ്ങിയതാണ് ദുരന്തത്തിന് കാരണമായി വർത്തിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട് ക്രൂക്ക് സിവിക് സെന്ററിൽ വച്ച് നടന്ന ഇൻക്വസ്റ്റിൽ ബോധിപ്പിക്കപ്പെട്ടിരുന്നു. കുട്ടി സ്ലൈഡിൽ നിന്നും താഴോട്ട് പോകാൻ ശ്രമിക്കുന്നതിനിടെ കുരുക്ക് കഴുത്തിൽ കൂടുതൽ കൂടുതൽ മുറുകുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു.കഴിഞ്ഞ വർഷം ജൂലൈ 9നാണ് അപകടം സംഭവിച്ചത്.തന്റെ അനുജത്തിക്കും അമ്മയ്ക്കുമൊപ്പം ലാർച്ച്ഫീൽഡ് ഗാർഡൻസിലെ വീടിന്റെ മുൻവശത്തെ ഗാർഡിനിലായിരുന്നു കുട്ടി ആദ്യം കളിച്ചിരുന്നതെങ്കിലും പിന്നീട് ബാക്ക് ഗാർഡനിലേക്ക് പോവുകയും അപകടം സംഭവ
ലണ്ടൻ: ഡർഹാമിലെ ക്രൂക്കിലുള്ള വീടിന്റെ ബാക്ക് ഗാർഡനിൽ വച്ച് കളിച്ച് കൊണ്ടിരിക്കുന്നതിനിടെ മൂന്ന് വയസുകാരൻ കഴുത്തിൽ ടി-ഷർട്ട് കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. ഒരു സ്ലൈ ടീ-ഷർട്ട് തൂങ്ങുകയും തൽഫലമായി അത് കഴുത്തിൽ മുറുകുകയും ബ്ലാക്ക് വില്യം ഗ്രേവ്സിന്റെ മരണത്തിന് വഴിയൊരുക്കുകയുമായിരുന്നു. സ്ലൈഡിന്റെ മുകളിലെ ഹാൻഡിൽ ഘടിപ്പിക്കാൻ ഉപയോഗിച്ചിരുന്നതും പുറത്തേക്ക് തള്ളി നിന്നതുമായി സ്‌ക്രൂവിന് മേൽ ടി-ഷർട്ട് കുരുങ്ങിയതാണ് ദുരന്തത്തിന് കാരണമായി വർത്തിച്ചതെന്ന് ഇതുമായി ബന്ധപ്പെട്ട് ക്രൂക്ക് സിവിക് സെന്ററിൽ വച്ച് നടന്ന ഇൻക്വസ്റ്റിൽ ബോധിപ്പിക്കപ്പെട്ടിരുന്നു.
കുട്ടി സ്ലൈഡിൽ നിന്നും താഴോട്ട് പോകാൻ ശ്രമിക്കുന്നതിനിടെ കുരുക്ക് കഴുത്തിൽ കൂടുതൽ കൂടുതൽ മുറുകുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു.കഴിഞ്ഞ വർഷം ജൂലൈ 9നാണ് അപകടം സംഭവിച്ചത്.തന്റെ അനുജത്തിക്കും അമ്മയ്ക്കുമൊപ്പം ലാർച്ച്ഫീൽഡ് ഗാർഡൻസിലെ വീടിന്റെ മുൻവശത്തെ ഗാർഡിനിലായിരുന്നു കുട്ടി ആദ്യം കളിച്ചിരുന്നതെങ്കിലും പിന്നീട് ബാക്ക് ഗാർഡനിലേക്ക് പോവുകയും അപകടം സംഭവിക്കുകയുമായിരുന്നു. ബ്ലാക്കിന്റെ അനുജത്തിയെയും കൊണ്ട് അമ്മ വീടിനകത്തേക്ക് പോവുകയും കുറച്ച് നേരം ബ്ലാക്കിന് മേലുള്ള ശ്രദ്ധ തെറ്റുകയും ചെയ്തപ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്.
ബ്ലാക്കിന് സംഭവിച്ചത് അപകടമരണമായിരുന്നുവെന്ന് ഇൻക്വസ്റ്റിനിടെ ഡർഹാം പൊലീസിലെ ഡിറ്റെക്ടീവ് ഇൻസ്പെക്ടർ നെയിൽ ജോൺസ് വെളിപ്പെടുത്തിയിരുന്നു. അയൽക്കാരന്റെ സിസിടിവി ഫൂട്ടേജിൽ നിന്നും ഇത് സംബന്ധിച്ച് വ്യക്തമായ തെളിവും ലഭിച്ചിട്ടുണ്ട്.അമ്മയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽക്കാർ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും കുട്ടി മരിച്ചിരുന്നു.തുടർന്ന് ആംബുലൻസിൽ മിഡിൽസ്ബറോയിലെ ജെയിംസ് കുക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലേക്ക് കൊണ്ടു പോയെങ്കിലും ഫലമുണ്ടായിരുന്നില്ല.
ബ്ലാക്ക് നല്ല ആരോഗ്യമുള്ള കുട്ടിയാണെന്നും കഴുത്തിൽ ടി ഷർട്ട് മുറുകിയുള്ള സമ്മർദം മൂലം ശ്വാസം മുട്ടിയാണ് മരിച്ചതെന്നും പോസ്റ്റ്മോർട്ടത്തിലൂടെ വെളിപ്പെട്ടിരുന്നുവെന്നാണ് കൗണ്ടി ഡർഹാം ആൻഡ് ഡാർലിങ്ടണിലെ സീനിയർ കൊറോണറായ ജെറമി ചിപ്പർഫീൽഡ് വെളിപ്പെടുത്തുന്നത്. ഈ സ്ലൈഡിനെ ഏറെക്കാലം പഴക്കമുണ്ടായിരുന്നുവെന്നും നിരവധി അറ്റകുറ്റപ്പണികൾ ചെയ്തതിന് ശേഷമാണിത് നിലനിർത്തിയിരിക്കുന്നതെന്നും വെളിപ്പെട്ടിട്ടുണ്ട്.