- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
പ്രവർത്തനരഹിതമായി കിടന്നിരുന്ന കാറിനകത്ത് കയറിയ മൂന്നു വയസ്സുകാരൻ ചൂടേറ്റ് മരിച്ചു
ഫോർട്ട് വർത്ത്: വീടിനു മുന്നിൽ പ്രവർത്തനരഹിതമായി കിടന്നിരുന്ന കാറിനകത്തേക്ക് വലിഞ്ഞു കയറിയ മൂന്നു വയസ്സുകാരൻ ചൂടേറ്റ് മരിച്ചു.ഫോർട്ട് വർത്ത് വാൾഡോർഫിലുള്ള വീടിനു മുന്നിൽ ജൂൺ 24-നുവെള്ളിയാഴ്ച വൈകിട്ട് 3 മണിക്കായിരുന്നു സംഭവം. മുറ്റത്തുകളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഏകദേശം 45 മിനിറ്റ് കഴിഞ്ഞിട്ടുംകാണാതായപ്പോൾ മാതാപിതാക്കൾ കാറിനകത്ത് പരിശോധിച്ചു. ഇതിനകം തന്നെ ഒരുകുട്ടി കാറിനകത്ത് അബോധാവസ്ഥയിലായിരുന്നു. ഉടൻ ചിൽഡ്രൻസ്ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡാളസ് ഫോർട്ട് വർത്തിൽ താപനില വെള്ളിയാഴ്ച ട്രിപ്പിൽഡിജിറ്റായിരുന്നു (101 ഡിഗ്രി). ലോക്ക് ചെയ്യാതെ കിടന്നിരുന്ന കാറിൽകുട്ടി കയറിയതിനുശേഷം പുറത്തു കടക്കാൻ കഴിയാതിരുന്നത് എന്തൊണ്ടാണെന്നുഅന്വേഷിക്കുന്നു. പുറത്തു കിടന്ന കാറുകളിൽ കുട്ടികൾ കയറിക്കൂടുന്നത് അപകടംവരുത്തിവെയ്ക്കുമെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണെന്നു ഷെരീഫ്ഡിപ്പാർട്ട്മെന്റ് പറയുന്നു. അശ്രദ്ധമായി കുട്ടികളെ പുറത്തുകളിക്കാൻ വിട്ട മാതാപിതാക്കൾക്കെതിരേ നടപടി ഉണ്ടാകുമോ എന്നു അ
ഫോർട്ട് വർത്ത്: വീടിനു മുന്നിൽ പ്രവർത്തനരഹിതമായി കിടന്നിരുന്ന കാറിനകത്തേക്ക് വലിഞ്ഞു കയറിയ മൂന്നു വയസ്സുകാരൻ ചൂടേറ്റ് മരിച്ചു.ഫോർട്ട് വർത്ത് വാൾഡോർഫിലുള്ള വീടിനു മുന്നിൽ ജൂൺ 24-നുവെള്ളിയാഴ്ച വൈകിട്ട് 3 മണിക്കായിരുന്നു സംഭവം. മുറ്റത്തുകളിച്ചുകൊണ്ടിരുന്ന കുട്ടിയെ ഏകദേശം 45 മിനിറ്റ് കഴിഞ്ഞിട്ടുംകാണാതായപ്പോൾ മാതാപിതാക്കൾ കാറിനകത്ത് പരിശോധിച്ചു. ഇതിനകം തന്നെ ഒരുകുട്ടി കാറിനകത്ത് അബോധാവസ്ഥയിലായിരുന്നു. ഉടൻ ചിൽഡ്രൻസ്ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡാളസ് ഫോർട്ട് വർത്തിൽ താപനില വെള്ളിയാഴ്ച ട്രിപ്പിൽഡിജിറ്റായിരുന്നു (101 ഡിഗ്രി). ലോക്ക് ചെയ്യാതെ കിടന്നിരുന്ന കാറിൽകുട്ടി കയറിയതിനുശേഷം പുറത്തു കടക്കാൻ കഴിയാതിരുന്നത് എന്തൊണ്ടാണെന്നുഅന്വേഷിക്കുന്നു.
പുറത്തു കിടന്ന കാറുകളിൽ കുട്ടികൾ കയറിക്കൂടുന്നത് അപകടംവരുത്തിവെയ്ക്കുമെന്ന് മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടതാണെന്നു ഷെരീഫ്ഡിപ്പാർട്ട്മെന്റ് പറയുന്നു. അശ്രദ്ധമായി കുട്ടികളെ പുറത്തുകളിക്കാൻ വിട്ട മാതാപിതാക്കൾക്കെതിരേ നടപടി ഉണ്ടാകുമോ എന്നു അന്വേഷണംപൂർത്തിയായ ശേഷം പറയാൻ കഴിയുകയുള്ളുവെന്ന് ഷംരീഫ് ചൂണ്ടിക്കാട്ടി.