- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഒഹിയോയിൽ നാലു വയസുകാരന്റെ വെടിയേറ്റ് മൂന്നു വയസുകാരി ഗുരുതരാവസ്ഥയിൽ
ലൊറെയ്ൻ: നാലു വയസുകാരൻ സഹോദരന്റെ വെടിയേറ്റ് മൂന്നു വയസുകാരിക്ക് ഗുരുതര പരിക്ക്. ക്ലീവ് ലാൻഡിൽ നിന്നും 48 കിലോമീറ്റർ അകലെയുള്ള ലൊറെയ്‌നിലാണ് സംഭവം. വീട്ടിൽ ബെഡ്‌റൂമിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സഹോദരങ്ങൾ. ഇതിനിടെ ആൺകുട്ടിയുടെ കൈയിൽ എത്തിപ്പെട്ട ഹാൻഡ് ഗണ്ണിൽ നിന്ന് സഹോദരിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. പെൺകുട്ടിയു
ലൊറെയ്ൻ: നാലു വയസുകാരൻ സഹോദരന്റെ വെടിയേറ്റ് മൂന്നു വയസുകാരിക്ക് ഗുരുതര പരിക്ക്. ക്ലീവ് ലാൻഡിൽ നിന്നും 48 കിലോമീറ്റർ അകലെയുള്ള ലൊറെയ്‌നിലാണ് സംഭവം. വീട്ടിൽ ബെഡ്‌റൂമിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു സഹോദരങ്ങൾ. ഇതിനിടെ ആൺകുട്ടിയുടെ കൈയിൽ എത്തിപ്പെട്ട ഹാൻഡ് ഗണ്ണിൽ നിന്ന് സഹോദരിക്ക് അബദ്ധത്തിൽ വെടിയേൽക്കുകയായിരുന്നു. പെൺകുട്ടിയുടെ തലയ്ക്കാണ് .40 കാലിബർ ഉള്ള ഹാൻഡ് ഗണ്ണിൽ നിന്നു വെടിയേറ്റത്. തിങ്കളാഴ്ച രാവിലെ പത്തു മണിക്കായിരുന്നു സംഭവം അരങ്ങേറിയത്.
സംഭവസ്ഥലത്ത് പൊലീസെത്തുമ്പോൾ പെൺകുട്ടിയെ അച്ഛൻ കൈയിലേന്തി നിൽക്കുകയായിരുന്നുവെന്നും ആൺകുട്ടി അടുത്തു നിന്ന് കരയുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. പൊലീസിനെ കണ്ടപ്പോൾ ആൺകുട്ടി സോറി പറഞ്ഞുവെന്നും പൊലീസ് ഓഫീസർ വെളിപ്പെടുത്തി. എന്നാൽ ആൺകുട്ടിക്കെതിരേ ക്രമിനൽ ചാർജ് ചുമത്തണമോയെന്ന കാര്യത്തിൽ കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസുമായി ബന്ധപ്പെടേണ്ടതുണ്ടെന്നാണ് ഇക്കാര്യത്തിൽ പൊലീസ് ക്യാപ്റ്റൻ റോജർ വാട്ട്കിൻസ് പറയുന്നത്.
തലയ്ക്ക് വെടിയേറ്റ പെൺകുട്ടി ഗുരുതരാവസ്ഥയിൽ റെയിൻബോ ബേബീസ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് ചികിത്സയിൽ കഴിയുന്നത്. സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മറ്റു മൂന്നു പേരെ കൂടി പൊലീസ് ചോദ്യം ചെയ്തുവരുന്നുണ്ട്.