- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
പുതുതായി നിരത്തിലിറങ്ങുന്ന സ്വകാര്യ കാറുകൾക്ക് മൂന്ന് വർഷത്തെ റോഡ് പെർമിറ്റ് നല്കുന്ന നിയമം തയ്യാറാവുന്നു; ഗതാഗത നിയമ ഭേദഗതിയിലെ വ്യവസ്ഥകൾ ഇങ്ങനെ
ദോഹ: പുതുതായി നിരത്തിലിറങ്ങുന്ന സ്വകാര്യ കാറുകൾക്ക് മൂന്നുവർഷത്തെ റോഡ് പെർമിറ്റ് നൽകാൻ നിയമം തയ്യാറാവുന്നു. ഇതുസംബന്ധിച്ച കരട് നിയമം കഴിഞ്ഞദിവസം ചേർന്ന ശൂറാ കൗൺസിൽ ചർച്ച ചെയ്തു. സമിതിയുടെ ഇടക്കാല റിപ്പോർട്ടിലായിരുന്നു കഴിഞ്ഞ ദിവസം കൗൺസിലിൽ ചർച്ച. ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്ക
ദോഹ: പുതുതായി നിരത്തിലിറങ്ങുന്ന സ്വകാര്യ കാറുകൾക്ക് മൂന്നുവർഷത്തെ റോഡ് പെർമിറ്റ് നൽകാൻ നിയമം തയ്യാറാവുന്നു. ഇതുസംബന്ധിച്ച കരട് നിയമം കഴിഞ്ഞദിവസം ചേർന്ന ശൂറാ കൗൺസിൽ ചർച്ച ചെയ്തു. സമിതിയുടെ ഇടക്കാല റിപ്പോർട്ടിലായിരുന്നു കഴിഞ്ഞ ദിവസം കൗൺസിലിൽ ചർച്ച. ചർച്ചയിൽ ഉയർന്നുവന്ന നിർദേശങ്ങൾകൂടി ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാനായി ബിൽ ശൂറ കൗൺസിൽ ഇന്റേണൽ ആൻഡ് എക്‌സ്‌റ്റേണൽ സമിതിക്കു തിരിച്ചയച്ചിരിക്കുകയാണ്.
നിലവിൽ പുതിയ വാഹനങ്ങൾക്ക് ഒരു വർഷമാണ് റോഡ് പെർമിറ്റ് കാലാവധി. എന്നാൽ, മൂന്നുവർഷത്തേക്ക് കാറുകൾ സാങ്കേതിക പരിശോധനകൾക്ക് വിധേയമാകേണ്ടതില്ല. ഈ വ്യവസ്ഥ ഭേദഗതി ചെയ്യാനാണ് ശൂറ കൗൺസിൽ ശുപാർശ. നയതന്ത്രപ്രതിനിധികൾ, മന്ത്രിമാർ, മറ്റു സർക്കാർ വകുപ്പുകൾ, പ്രാദേശിക, രാജ്യാന്തര ലത്തിലുള്ള സംഘടനകൾ, സ്പോർട്സ് ഉൾപ്പടെയുള്ള ക്ലബ്ബുകൾ എന്നിവയുടെ വാഹനങ്ങൾക്കുള്ള റോഡ് പെർമിറ്റിന് രണ്ടുവർഷത്തെ കാലാവധി അനുവദിക്കുന്നതിനുള്ള അവസരം നൽകണമെന്നും കരട് നിയമത്തിൽ വ്യവസ്ഥയുണ്ട്.
തെരുവുകളിൽ കുട്ടികൾ ഓടിക്കുന്ന വാഹനങ്ങളും മരുഭൂ സവാരിക്കും മറ്റും ഉപയോഗിക്കുന്ന വാഹനങ്ങളും ട്രാഫിക് ഡിപാർട്ട്‌മെന്റിൽ രജിസ്റ്റർ ചെയ്തിരിക്കണം. അൻപത് സി.സി.യിലധികം ശേഷിയുള്ള എല്ലാ ഇരുചക്ര, മുച്ചക്ര വാഹനങ്ങൾക്കും വ്യവസ്ഥ ബാധകമാണ്.
കരട് നിയമം പ്രാബല്യത്തിൽ വരുന്നതോടെ പുതിയ കാറുകളുടെ കാലാവധി അവസാനിക്കുന്ന തീയതി രേഖപ്പെടുത്തിയ സ്റ്റിക്കർ ട്രാഫിക് ഡിപാർട്ട്‌മെന്റിൽ നിന്നു കാറുടമകൾക്ക് ലഭിക്കും. ഗതാഗത ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് കാണാൻ കഴിയുന്ന വിധത്തിൽ ഈ സ്റ്റിക്കർ കാറുകളിൽ പതിച്ചിരിക്കണം. കാറുകളുടെ പ്രായപരിധി മൂന്നു വർഷം കഴിഞ്ഞാൽ ഇപ്പോഴുള്ളതുപോലെ ഒരു വർഷത്തെ റോഡ് പെർമിറ്റായിരിക്കും തുടർന്ന് ലഭിക്കുക.
2007ലെ 19ാം നമ്പർ ഗതാഗതനിയമത്തിലെ അഞ്ചുവകുപ്പുകളിലാണ് ഭേദഗതി വരുത്തുന്നത്. റെന്റ് എ കാർ കമ്പനികളും യൂസ്ഡ് കാർ ഷോറൂമുകളും തങ്ങളുടെ വാഹനങ്ങൾ തുറസായ സ്ഥലങ്ങളിലും നടപ്പാതകൾക്കു സമീപവും പാർക്ക് ചെയ്യാൻ പാടില്ലെന്ന് കരട് നിയമത്തിൽ നിർദേശമുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഈ നിർദ്ദേശം. നിയമലംഘനങ്ങൾക്ക് പിഴ ഉൾപ്പടെ ശക്തമായ ശിക്ഷാനടപടികളും വ്യവസ്ഥ ചെയ്യുന്നു.
അതേസമയം, ചുവപ്പുലൈറ്റ് മറികടക്കുന്നതുൾപ്പടെയുള്ള ഗതാഗത നിയമലംഘനങ്ങൾക്ക് നിലവിലുള്ള പിഴ വർധിപ്പിക്കുന്നതോ കുറയ്ക്കുന്നതോ ഉൾപ്പടെയുള്ള കാര്യങ്ങൾ ശൂറ കൗൺസിൽ പരിഗണിച്ചില്ല. കരട് നിയമത്തിന് കഴിഞ്ഞ ജൂലൈയിലാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.