- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
2016 നു മുമ്പ് 30,000 വീടുകൾ റീപൊസഷന് വിധേയമാകും; വീടുകൾ തിരിച്ച് വാങ്ങുന്നത് പരിഹരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ടോം ഫ്‌ലെമിങ്
ഡബ്ലിൻ: 2016നു മുമ്പ് രാജ്യത്ത് 30,000 വീടുകൾ റീപൊസഷന് വിധേയമാകാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. എന്നാൽ വീടുകൾ തിരിച്ച് വാങ്ങുന്നതിനെതിരെയുള്ള നടപടികൾ സർക്കാർ ത്വരിതപ്പെടുത്തണമെന്ന് സ്വതന്ത്ര ടിഡി ടോം ഫ്‌ലെമിങ് ആവശ്യപ്പെട്ടു. 2016 ന് മുമ്പ് 30,000 വീടുകൾ തിരിച്ച് വാങ്ങുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നതെന്നു അദ്ദ
ഡബ്ലിൻ: 2016നു മുമ്പ് രാജ്യത്ത് 30,000 വീടുകൾ റീപൊസഷന് വിധേയമാകാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. എന്നാൽ വീടുകൾ തിരിച്ച് വാങ്ങുന്നതിനെതിരെയുള്ള നടപടികൾ സർക്കാർ ത്വരിതപ്പെടുത്തണമെന്ന് സ്വതന്ത്ര ടിഡി ടോം ഫ്‌ലെമിങ് ആവശ്യപ്പെട്ടു. 2016 ന് മുമ്പ് 30,000 വീടുകൾ തിരിച്ച് വാങ്ങുമെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്ന് അറിയാൻ കഴിയുന്നതെന്നു അദ്ദേഹം പറഞ്ഞു. കോടതി നടപടികൾ മൂലം ഇത്തരം കേസുകളിൽ 46 ശതമാനത്തിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും തൽഫലമായി ഇത്തരം പ്രോപ്പർട്ടികൾ തിരിച്ചെടുക്കാനോ വിൽക്കാനോ ഉത്തരവായിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
മുൺസ്റ്റർ കൗണ്ടിയിൽ മാത്രം കഴിഞ്ഞ മാസം ഇത്തരം 676 കേസുകളിൽ കോടതി നടപടികൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ സ്വദേശമായ കെറിയിൽ മാത്രം ഇത്തരത്തിലുള്ള 84 കേസുകൾ ഉണ്ടായിട്ടുണ്ട്. പ്രധാനമന്ത്രി എൻഡാ കെന്നിയുടെ ഹോം കൗണ്ടിയായ മായോയിൽ നിന്നും 115 കേസുകൾ ഇത്തരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഫ്‌ലെമിങ് ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള മിക്ക കേസുകളിലും വീടിനായി കടം വാങ്ങിയവർക്ക് സാമ്പത്തികത്തകർച്ചയെ തുടർന്ന് ജോലി നഷ്ടപ്പെട്ട അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഈ ഒരു പ്രശ്‌നം രാജ്യമാകമാനമുള്ള ആയിരക്കണക്കിനാളുകളെ ബാധിക്കുന്ന പ്രശ്‌നമാണെന്നാണ് എൻഡാ കെന്നി ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. 110,000 മോർട്ട്‌ഗേജ് പ്രശ്‌നങ്ങളെങ്കിലും കഴിഞ്ഞ പ്രാവശ്യം പുനർരൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. നിരവധി വർഷങ്ങളായി അടിസ്ഥാനപരമായ മാറ്റങ്ങൾ സർക്കാർ ഈ രംഗത്ത് നടപ്പിലാക്കി വരികയാണെന്നും കെന്നി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാനായി സെൻട്രൽ ബാങ്ക് ഫോർ ബാങ്ക്‌സ് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള ഭൂരിഭാഗം പ്രശ്‌നങ്ങളും പരിഹരിക്കാനാകുന്നവയാണെന്നും അദ്ദേഹം പറഞ്ഞു.
ിക്കവരും ആദ്യം തന്നെ പണം കടം കൊടുത്തയാളുമായി ആശയവിനിമയം നടത്താത്തതാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നും ഇതില്ലാതെ ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കാനാവില്ലെന്നും കെന്നി പറയുന്നു. തങ്ങളിൽ നിക്ഷിപ്തമായ കടമകൾ നിർവഹിക്കുകയെന്നത് ബാങ്കുകളുടെ ഉത്തരവാദിത്വമാണെന്ന് പറയാനും അദ്ദേഹം മറന്നില്ല.