- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശൂർ ഗവ.എൻജിനിയറിങ് കോളജിൽ 30 വിദ്യാർത്ഥികൾക്ക് കോവിഡ്; ഹോസ്റ്റലുകൾ അടച്ചു; ജില്ലയിലെ ഏറ്റവും വലിയ ക്ലസ്റ്ററായി എൻജിനിയറിങ് കോളജ്

X
തൃശൂർ: തൃശൂർ ഗവ.എൻജിനിയറിങ് കോളജിൽ 30 വിദ്യാർത്ഥികൾക്ക് ഒന്നിച്ചു കോവിഡ് സ്ഥിരീകരിച്ചതോടെ വനിതകളുടെയും പുരുഷന്മാരുടെയും ഹോസ്റ്റലുകൾ അടച്ചു. രോഗം ബാധിച്ചവരിൽ 11 പേർ പെണ്കുട്ടികളാണ്. ഇതോടെ ജില്ലയിലെ നിലവിലെ ഏറ്റവും വലിയ ക്ലസ്റ്ററായി മാറിയിരിക്കുകയാണ്.ഗവ. എൻജിനിയറിങ് കോളജ്. രോഗം ബാധിച്ചവരുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
വെള്ളിയാഴ്ചയും ശനിയാഴ്ചയും നടത്തിയ പരിശോധനകളുടെ ഫലം വന്നിട്ടില്ല. ദിവസങ്ങൾക്കു മുൻപ് നടന്ന കോളജ് തെരഞ്ഞെടുപ്പിൽ വിജയിച്ച മൂന്നുപേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. തൃശൂർ ജില്ലയിൽ ടിപിആർ 25% കടന്നു. നടപടികൾ ഊർജിതമാക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്
Next Story


