- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുഎഇയിൽ കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ നിർദ്ദേശങ്ങൾ; സ്‌കൂൾ ബസുകളിൽ കർട്ടനുകൾ ഉപയോഗിക്കരുത്; വിൻഡോകൾക്ക് 30 ശതമാനം നിറം കൊടുക്കണമെന്നും നിർദ്ദേശം
ദുബായ്: യുഎഇയിൽ കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ നിർദ്ദേശങ്ങൾ പുറത്തിറങ്ങി. സ്‌കൂൾ ബസുകളിൽ കർട്ടനുകളോ ബ്ലിൻസുകളോ ഉപയോഗിക്കരുത്. കൂടാതെ വിൻഡോ ഗ്ലാസുകൾക്ക് 30 ശതമാനം നിറം നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നിരീക്ഷണ ക്യാമറകൾ, ട്രാക്കിങ് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തണമെന്നും നിർദ്ദേശനം നൽകിയിട്ടുണ്ട്. രാജ്യത്തെ സർക്കാൻ, സ്വക
ദുബായ്: യുഎഇയിൽ കുട്ടികളുടെ സുരക്ഷയ്ക്കായി പുതിയ നിർദ്ദേശങ്ങൾ പുറത്തിറങ്ങി. സ്‌കൂൾ ബസുകളിൽ കർട്ടനുകളോ ബ്ലിൻസുകളോ ഉപയോഗിക്കരുത്. കൂടാതെ വിൻഡോ ഗ്ലാസുകൾക്ക് 30 ശതമാനം നിറം നൽകണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നിരീക്ഷണ ക്യാമറകൾ, ട്രാക്കിങ് സിസ്റ്റം എന്നിവയും ഉൾപ്പെടുത്തണമെന്നും നിർദ്ദേശനം നൽകിയിട്ടുണ്ട്. രാജ്യത്തെ സർക്കാൻ, സ്വകാര്യ സ്‌കൂളുകളിലെ ബസുകളിലാണ് പുതിയ തീരുമാനം നടക്കുക.
എമിറേറ്റ്‌സ് അഥോറിറ്റി ഫോർ സ്റ്റാന്റേഡൈസേഷൻ ആൻഡ് മെട്രോളജി, നാഷണൽ ട്രാൻസ്‌പോർട്ട് അഥോറിറ്റി, ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അഥോറിറ്റി, അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് കോർപറേഷൻ(പിടിസി), അബുദാബി ഡിപ്പാർട്ട്‌മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് എന്നിവരുമായി ചേർന്നാണ് നിർദ്ദേശങ്ങൾ നടപ്പാക്കുന്നത്.
സ്‌കൂൾ ബസുകളിലെ വിൻഡോ ഗ്ലാസുകൾക്ക് 30 ശതമാനം നിറം നൽകണമെന്ന് അജ്മാൻ പബ്ലിക് ട്രാൻസ്‌പോർട്ട് കോർപറേഷൻ(പിടിസി) മുൻപു തന്നെ നടപ്പിലാക്കിയിരുന്നു. എമിറേറ്റ് ട്രാൻസ്‌പോർട്ടിന്റെ സ്‌കൂൾ ട്രാൻസ്‌പോർട്ട് ഓപ്പറേഷൻ മാനേജരാണ് ഇക്കാര്യം സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പ് നൽകിയിരിക്കുന്നത്.