- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
ജൂലൈയോടെ പൊതുസ്ഥലങ്ങളിൽ 300 ലധികം ഇ വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും; പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് വഴി ഷോപ്പിങ് വൗച്ചറുകളിൽ പോയിന്റുകൾ നിറയ്ക്കാനും അവസരം
ജൂലൈ ഒന്നുമുതൽ 300 ലധികം ഇലക്ട്രിക്കൽ, ഇലക്ട്രോണിക് മാലിന്യങ്ങളുടെ (ഇ-വേസ്റ്റ്) റീസൈക്ലിങ് ബിന്നുകൾ സിംഗപ്പൂരിലുടനീളം പൊതുസ്ഥലങ്ങളിൽ വിന്യസിക്കുമെന്ന് ദേശീയ പരിസ്ഥിതി ഏജൻസി (എൻഎഎ) അറിയിച്ചു. NEA- യുടെ ഇ-വേസ്റ്റ് എക്‌സ്റ്റെൻഡഡ് പ്രൊഡ്യൂസർ റെസ്‌പോൺസിബിലിറ്റി (ഇപിആർ) പദ്ധതിയുടെ ഭാഗമായാണ് നടപടി.
പൊതുജനങ്ങൾ തങ്ങളുടെ ഇലക്ട്രോണിക് മാലിന്യങ്ങൾ ഈ ബിന്നിൽ നിക്ഷേപിക്കുന്നത് വഴി ഷോപ്പിങ് വൗച്ചറുകളിൽ പോയിന്റുകൾ നിറയ്ക്കാനും അവസരം ഒരുക്കും.തിരഞ്ഞെടുത്ത ഡയറി ഫാം ഗ്രൂപ്പ്, ഹാർവി നോർമൻ ഔട്ട്ലെറ്റുകളിൽ അടക്കം നാല് ഇടങ്ങളിൽ പൊതുജനങ്ങൾക്ക് ഇ-വേസ്റ്റ് റീസൈക്ലിങ് ബിന്നുകൾ ഇപ്പോൾ ലഭ്യമാണ്.ജൂൺ 14 നകം അഞ്ച് സ്ഥലങ്ങളിൽ കൂടി സൈക്ലിങ് ബിന്നുകൾ സ്ഥാപിക്കും.
ജൂലൈ ഒന്നിന് NEA- യുടെ ഇ-വേസ്റ്റ് ഇപിആർ പദ്ധതി ഔദ്യോഗികമായി ആരംഭിക്കുമ്പോൾ, ടൗൺ സെന്ററുകൾ, ഷോപ്പിങ് മാളുകൾ, സർക്കാർ കെട്ടിടങ്ങൾ, റസിഡന്റ്സ് കമ്മിറ്റി സെന്ററുകൾ, കമ്മ്യൂണിറ്റി സെന്ററുകൾ, സൂപ്പർമാർക്കറ്റുകൾ, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവ പോലുള്ള പൊതു സ്ഥലങ്ങളിൽ ബിൻസ് വിന്യസിക്കും.ബിൻ ലൊക്കേഷനുകളുടെ ലിസ്റ്റ് ജൂലൈ 1 മുതൽ ആൽബയുടെ വെബ്സൈറ്റിൽ ലഭ്യമായിരിക്കും.
പ്രിന്ററുകൾ, കമ്പ്യൂട്ടറുകൾ, ലാപ്ടോപ്പുകൾ, മൊബൈൽ ഫോണുകൾ, ടാബ്ലെറ്റുകൾ, നെറ്റ്‌വർക്ക് ഉപകരണങ്ങൾ, സെറ്റ്-ടോപ്പ് ബോക്സുകൾ, ഡെസ്‌ക്ടോപ്പ് മോണിറ്ററുകൾ, ലൈറ്റ് ബൾബുകൾ, റീസൈക്ലിംഗിനായി പോർട്ടബിൾ ബാറ്ററികൾ എന്നിവ ഇ-മാലിന്യങ്ങൾ ആയി സ്വീകരിക്കുന്നു.