- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊളനോസ്കോപ്പിയിലെ പിഴവ്; വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയ മുന്നൂറോളം പേരെ തിരിച്ചുവിളിച്ചു
ഡബ്ലിൻ: വയറിലെ കാൻസർ കണ്ടെത്തുന്നതിന് നടത്തുന്ന കൊളനോസ്‌കോപ്പി ചികിത്സ വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രിയിൽ നടത്തിയ മുന്നൂറിലധികം രോഗികളെ അധികൃതർ തിരിച്ചുവിളിച്ചു. കൊളനോസ്‌കോപ്പി നടത്തിയതിൽ പിഴവ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നൂറു കണക്കിന് രോഗികളെ തിരിച്ചുവിളിച്ചിരിക്കുന്നത്. 2013-നും 2014-നും മധ്യേ വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രിയിൽ കൊളനോസ്
ഡബ്ലിൻ: വയറിലെ കാൻസർ കണ്ടെത്തുന്നതിന് നടത്തുന്ന കൊളനോസ്‌കോപ്പി ചികിത്സ വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രിയിൽ നടത്തിയ മുന്നൂറിലധികം രോഗികളെ അധികൃതർ തിരിച്ചുവിളിച്ചു. കൊളനോസ്‌കോപ്പി നടത്തിയതിൽ പിഴവ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നൂറു കണക്കിന് രോഗികളെ തിരിച്ചുവിളിച്ചിരിക്കുന്നത്.
2013-നും 2014-നും മധ്യേ വെക്‌സ്‌ഫോർഡ് ജനറൽ ആശുപത്രിയിൽ കൊളനോസ്‌കോപ്പിന് വിധേയരായവരെയാണ് അധികൃതർ പുനർചികിത്സയ്ക്കായി വിളിച്ചിട്ടുള്ളത്. ചികിത്സാ രീതിയുടെ ഗുണമേന്മയിൽ സംശയം അധികൃതർക്ക് പിന്നീട് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഈ കാലയളവിൽ ബവൽ സ്‌ക്രീൻ പ്രോഗ്രാമിനു കീഴിലാണ് കൊളനോസ്‌കോപ്പി ചികിത്സ തേടി നൂറുകണക്കിന് ആളുകൾ എത്തിയത്. എന്നാൽ കൊളനോസ്‌കോപ്പിക്ക് വിധേയരായ ചിലരിൽ അടുത്ത കാലത്ത് കാൻസർ കണ്ടെത്തിയതിനെത്തുടർന്നാണ് അധികൃതർ ഇക്കാര്യത്തിൽ ആശങ്ക രേഖപ്പെടുത്തിയത്.
കാൻസർ കണ്ടുപിടിക്കുന്നതിന് ഒരു വർഷം മുൻ നടത്തിയ കൊളനോസ്‌കോപ്പിയെ തുടർന്ന് രണ്ടു പേർ കാൻസർ ബാധിതരായി ചികിത്സ തേടിയെത്തിയത് ആശുപത്രി അധികൃതരെ ഒട്ടൊന്നുമല്ല അങ്കലാപ്പിലാക്കിയിരിക്കുന്നത്. കൊളനോസ്‌കോപ്പിയിലൂടെ കണ്ടുപിടിക്കേണ്ടതായിരുന്നു ഈ കാൻസർ. ഇനിയും കൂടുതൽ കാൻസർ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാതിരിക്കുന്നതിനായി മുൻപ് കൊളനോസ്‌കോപ്പി നടത്തിയവരിൽ വീണ്ടും സ്‌ക്രീനിങ് നടത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
വരും ആഴ്ചകളിലായി ഇവരിൽ കൊളനോസ്‌കോപ്പി ആവർത്തിക്കാനാണ് ആശുപത്രി മെഡിക്കൽ ടീം നിശ്ചയിച്ചിരിക്കുന്നത്. 60 മുതൽ 69 വയസുവരെയുള്ള 118 പേർക്കാണ് ആദ്യഘട്ടത്തിൽ രണ്ടാമതും കൊളനോസ്‌കോപ്പി നടത്തുന്നത്. മറ്റൊരു 163 പേർക്ക് അടുത്ത ഘട്ടത്തിൽ കൊളനോസ്‌കോപ്പി നടത്തും. അതേസമയം രണ്ടാമത് സ്‌ക്രീനിങ് നടത്തുന്നത് ആശങ്കപ്പെടാനില്ലെന്നും ഇത് ഒരു മുൻകരുതൽ മാത്രമാണെന്നും രോഗികൾക്ക് വെക്‌സ്‌ഫോർഡ് ജനറൽ സർജൻ കെന്നത്ത് മീലി ഉറപ്പു നൽകി.
2012-ൽ ദേശീയ വ്യാപകമായി ബവൽ സ്‌ക്രീൻ പ്രോഗ്രാം ആരംഭിച്ചതു മുതൽ ഇതുവരെ ഇരുന്നൂറോളം പേരിൽ കാൻസർ കണ്ടെത്തിയിട്ടുണ്ട്. രണ്ടായിരത്തോളം പേരിൽ കാൻസറിന് കാരണമായേക്കാവുന്ന തരത്തിലുള്ള മുഴകൾ മാറ്റുകയും ചെയ്തു. സൗജന്യമായി നടത്തിക്കൊടുക്കുന്ന ഈ സ്‌ക്രീനിങ് പരിപാടി വൻ വിജയകരമായി നടത്തിപ്പോരുകയായിരുന്നു.