- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജ വാഴ്സിറ്റിയുടെ പേരിൽ തട്ടിപ്പിനിരയായ ഇന്ത്യൻ വിദ്യാർത്ഥികളെ മടക്കി അയയ്ക്കുന്നു; നാടുകടത്തലിന്റെ വേദനയിൽ 306 പേർ
ന്യൂയോർക്ക്: പത്ത് ഇന്ത്യക്കാരടക്കം 21 പേർ ഉൾപ്പെട്ട വ്യാജ വാഴ്‌സിറ്റി തട്ടിപ്പിന് ഇരയായ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലേക്ക് മടക്കി അയയ്ക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് നോർത്തേൺ ന്യൂ ജഴ്‌സിയുടെ പേരിൽ തട്ടിപ്പിന് ഇരയായ 306 വിദ്യാർത്ഥികളെയാണ് ഇപ്പോൾ നാടുകടത്താൻ ഒരുങ്ങുന്നു. സ്റ്റുഡന്റ്, വർക്ക് വിസകൾ നൽകി കബളിപ്പിക്കപ്പെട്ട ആയിരത്തിലധികം വിദ്യാർത്ഥികളെ സ്വദേശത്തേക്ക് നാടുകടത്താനുള്ള നടപടികൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ചു കഴിഞ്ഞു. ലോകമെമ്പാടുമുള്ള 26 രാജ്യങ്ങളിൽ നിന്നാണ് ഈ വിദ്യാർത്ഥികൾ അമേരിക്കയിൽ എത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ബ്രോക്കർമാർ, റിക്രൂട്ടേഴ്‌സ്, എംപ്ലോയർമാർ എന്നിവർ ഉൾപ്പെടുന്നുണ്ട്. തട്ടിപ്പിന് ഇരയായ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വൻ തുക ഈയിനത്തിൽ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസിന്റെ സ്‌പെഷ്യൽ ഏജന്റുമാരുടെ നേതൃത്വത്തിലാണ് വിസാ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമായി ഫെഡറൽ ഏജന്റുമാർ നടത്തി വന്
ന്യൂയോർക്ക്: പത്ത് ഇന്ത്യക്കാരടക്കം 21 പേർ ഉൾപ്പെട്ട വ്യാജ വാഴ്‌സിറ്റി തട്ടിപ്പിന് ഇരയായ ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലേക്ക് മടക്കി അയയ്ക്കുന്നു. യൂണിവേഴ്‌സിറ്റി ഓഫ് നോർത്തേൺ ന്യൂ ജഴ്‌സിയുടെ പേരിൽ തട്ടിപ്പിന് ഇരയായ 306 വിദ്യാർത്ഥികളെയാണ് ഇപ്പോൾ നാടുകടത്താൻ ഒരുങ്ങുന്നു.
സ്റ്റുഡന്റ്, വർക്ക് വിസകൾ നൽകി കബളിപ്പിക്കപ്പെട്ട ആയിരത്തിലധികം വിദ്യാർത്ഥികളെ സ്വദേശത്തേക്ക് നാടുകടത്താനുള്ള നടപടികൾ ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ചു കഴിഞ്ഞു. ലോകമെമ്പാടുമുള്ള 26 രാജ്യങ്ങളിൽ നിന്നാണ് ഈ വിദ്യാർത്ഥികൾ അമേരിക്കയിൽ എത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ബ്രോക്കർമാർ, റിക്രൂട്ടേഴ്‌സ്, എംപ്ലോയർമാർ എന്നിവർ ഉൾപ്പെടുന്നുണ്ട്.
തട്ടിപ്പിന് ഇരയായ ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വൻ തുക ഈയിനത്തിൽ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഹോംലാൻഡ് സെക്യൂരിറ്റി ഇൻവെസ്റ്റിഗേഷൻസിന്റെ സ്‌പെഷ്യൽ ഏജന്റുമാരുടെ നേതൃത്വത്തിലാണ് വിസാ തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. സ്റ്റിങ് ഓപ്പറേഷന്റെ ഭാഗമായി ഫെഡറൽ ഏജന്റുമാർ നടത്തി വന്ന യൂണിവേഴ്സിറ്റി ഓഫ് നോർത്തേൺ ന്യൂജേഴ്സിയിൽ അദ്ധ്യാപകരോ, പ്രത്യേക കരിക്കുലമോ ഉണ്ടായിരുന്നില്ല. വളരെ ചെറിയൊരു ഓഫീസ് മാത്രമാണ് യൂണിവേഴ്സിറ്റിയുടെ പേരിൽ പ്രവർത്തിച്ചിരുന്നത്.