ഡബ്ലിൻ: ഡബ്ലിനിൽ നിരത്തിലൂടെ വാഹനവുമായി ഇറങ്ങുന്നവർ ഇനി അലപ്പം കരുതലെടുത്തോളൂ. ഇന്നലെ അർദ്ധരാത്രി മുതൽ വാഹനങ്ങൾക്ക് മണിക്കൂറിൽ 30 കിലോമീറ്റർ വേഗതാ പരിധിയാക്കിയാണ് കുറച്ചത്.

സിറ്റിയിലെ തിരക്കേറിയ ഭാഗങ്ങളിലും, മാറിനോ സബ്കബിലും മാത്രം ഉണ്ടായിരുന്ന നിയന്ത്രണങ്ങൾ റസിഡൻഷ്യൽ ഭാഗത്തേക്ക് കൂടി നീട്ടുകയായിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായി ഗ്ളാസ്നെവിൻ, ഡോണിക്കർണി, ക്രംലിൻ ഉൾപ്പെടെ 8 സബർബൻ ഏരിയയിലേക്ക് കൂടി മെയ്‌ ഒന്ന് മുതൽ വാഹന വേഗത 30 കിലോമീറ്ററായി കുറയ്ക്കും.

മെയിൽ റോഡുകളിൽ ഈ നിയന്ത്രണം ബാധകമല്ലെങ്കിലും മൂന്നാം ഘട്ടത്തിൽ പ്രധാന റോഡുകളിലെല്ലാം വേഗത കുറച്ചു കൊണ്ടുവരുമെന്ന് സിറ്റി കൗൺസിൽ അറിയിച്ചു. അപകടങ്ങൾ കുറച്ചുകൊണ്ടുവരിക എന്ന വലിയൊരു ലക്ഷ്യം കൗവരിക്കുന്നതിനാണ് വേഗത നിയന്ത്രണം ഏർപ്പെടുത്തിയതെന്നു കൗൺസിൽ അംഗങ്ങൾ വ്യക്തമാക്കി.