- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പറന്നിറങ്ങുന്നതിനിടെ താഴേക്ക് കൂപ്പുകുത്തി; സിറിയയിൽ റഷ്യൻ വിമാനം തകർന്ന് 32 പേർ മരിച്ചു
ദമാസ്‌കസ്: സിറിയയിൽ റഷ്യൻ യാത്രാവിമാനം തകർന്നുവീണ് 32 പേർ മരിച്ചു. സാങ്കേതിക തകരാറാണ് വിമാനം തകരാൻ കാരണമെന്നാണ് കരുതുന്നത്. 26 യാത്രക്കാരും ആറു വിമാന ജീവനക്കാരുമാണു മരിച്ചതെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയയിൽ വിമാനത്തെ വെടിവച്ചിട്ടതല്ലെന്നു റഷ്യ പറഞ്ഞു. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു. ഹെമീമിം നാവികത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടം. അന്റോനോവ്-26 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. സിറിയയിലെ ലത്താക്കിയ പ്രവിശ്യയിലെ വ്യോമത്താവളത്തിനു സമീപമാണു വിമാനം തകർന്നത്. കഴിഞ്ഞമാസം മോസ്‌കോയ്ക്കു സമീപം റഷ്യൻ യാത്രാവിമാനം തകർന്നുവീണ് 71 പേർ കൊല്ലപ്പെട്ടിരുന്നു. 74 ഏക്കറോളം വരുന്ന വനപ്രദേശത്താണു സറാറ്റോവ് എയർലൈൻസിന്റെ അന്റോനോവ് എഎൻ 148 വിമാനം തകർന്നുവീണത്.
ദമാസ്‌കസ്: സിറിയയിൽ റഷ്യൻ യാത്രാവിമാനം തകർന്നുവീണ് 32 പേർ മരിച്ചു. സാങ്കേതിക തകരാറാണ് വിമാനം തകരാൻ കാരണമെന്നാണ് കരുതുന്നത്. 26 യാത്രക്കാരും ആറു വിമാന ജീവനക്കാരുമാണു മരിച്ചതെന്നു റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സിറിയയിൽ വിമാനത്തെ വെടിവച്ചിട്ടതല്ലെന്നു റഷ്യ പറഞ്ഞു. അപകടത്തെപ്പറ്റി അന്വേഷണം ആരംഭിച്ചു. ഹെമീമിം നാവികത്താവളത്തിൽ ലാൻഡിംഗിനിടെയാണ് അപകടം. അന്റോനോവ്-26 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. സിറിയയിലെ ലത്താക്കിയ പ്രവിശ്യയിലെ വ്യോമത്താവളത്തിനു സമീപമാണു വിമാനം തകർന്നത്.
കഴിഞ്ഞമാസം മോസ്‌കോയ്ക്കു സമീപം റഷ്യൻ യാത്രാവിമാനം തകർന്നുവീണ് 71 പേർ കൊല്ലപ്പെട്ടിരുന്നു. 74 ഏക്കറോളം വരുന്ന വനപ്രദേശത്താണു സറാറ്റോവ് എയർലൈൻസിന്റെ അന്റോനോവ് എഎൻ 148 വിമാനം തകർന്നുവീണത്.
Next Story