- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓഖ ആഞ്ഞുവീശുന്നതിന് മുമ്പ് അഴീക്കലിൽ നിന്ന് മീൻപിടിക്കാൻ പോയ 32 തൊഴിലാളികളെ രക്ഷിച്ച് കോസ്റ്റൽ പൊലീസ്; ചുഴലിക്കാറ്റിൽ മലയാളികളുൾപ്പെടെ നിരവധിപേർക്ക് ജീവാപായം ഉണ്ടായെന്ന് രക്ഷപ്പെട്ട് എത്തിയവർ; രക്ഷപ്പെടുത്തിയവരിൽ തിരുവനന്തപുരത്തേയും കൊല്ലത്തേയും ഏഴു തൊഴിലാളികളും; മറ്റുള്ളവർ കന്യാകുമാരി ജില്ലക്കാർ
കണ്ണൂർ: ഓഖ ചുഴലിക്കാറ്റിൽ പെട്ട് കടലിൽ വലഞ്ഞ മലയാളികൾ ഉൾപ്പെടെയുള്ള 32 മത്സ്യബന്ധന തൊഴിലാളികളെ കർണാടകത്തിലെ കാർവാറിൽ നിന്ന് രക്ഷപ്പെടുത്തി കാസർകോട്ട് നീലേശ്വരം വഴിത്തലയിൽ എത്തിച്ചു. അഴീക്കലിൽ നിന്നും നവംബർ 27ന് മത്സ്യബന്ധനത്തിന് പുറപ്പെട്ടു പോയവരാണിവർ. ഉഡുപ്പി മാൽപ്പെ പുറംകടലിൽ മീൻപിടിക്കാൻ പോയവരാണ് ഇവരെല്ലാം. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഏഴുപേരും തമിഴ്‌നാട് കന്യാകുമാരിയിലെ 23 പേരും ആസാമിലെ രണ്ടുപേരുമാണ് നീലേശ്വരത്ത് എത്തിയത്. നിരവധി ബോട്ടുകൾ അപകടത്തിൽ പെട്ടെന്നും പലരുടേയും മരണത്തിന് സാക്ഷികളായെന്നും ഭാഗ്യംകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും രക്ഷപ്പെട്ട് എത്തിയവർ പറയുന്നു. മത്സ്യബന്ധനത്തിനിടെ ഉഡുപ്പിക്ക് സമീപം മാൽപെയിൽ വച്ച് കടലിൽ ശക്തമായ കാറ്റിലും ഒഴുക്കിലും പെട്ട് നട്ടംതിരഞ്ഞ ഇവർ ഒടുവിൽ നാവികസേനയുടെ നിർദ്ദേശ പ്രകാരം കാർവാറിൽ അടുക്കുകയായിരുന്നു. അവിടെനിന്ന് സർക്കാർ സഹായത്തോടെ ഇന്ധനം നിറച്ച് ബോട്ടുകളിൽ തന്നെ കേരളത്തിലേക്ക് തിരിച്ചെങ്കിലും വീണ്ടും യാത്ര ദുസ്സഹമായി. ഇതോടെ അധികൃതരെ വീണ്
കണ്ണൂർ: ഓഖ ചുഴലിക്കാറ്റിൽ പെട്ട് കടലിൽ വലഞ്ഞ മലയാളികൾ ഉൾപ്പെടെയുള്ള 32 മത്സ്യബന്ധന തൊഴിലാളികളെ കർണാടകത്തിലെ കാർവാറിൽ നിന്ന് രക്ഷപ്പെടുത്തി കാസർകോട്ട് നീലേശ്വരം വഴിത്തലയിൽ എത്തിച്ചു. അഴീക്കലിൽ നിന്നും നവംബർ 27ന് മത്സ്യബന്ധനത്തിന് പുറപ്പെട്ടു പോയവരാണിവർ.
ഉഡുപ്പി മാൽപ്പെ പുറംകടലിൽ മീൻപിടിക്കാൻ പോയവരാണ് ഇവരെല്ലാം. തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഏഴുപേരും തമിഴ്‌നാട് കന്യാകുമാരിയിലെ 23 പേരും ആസാമിലെ രണ്ടുപേരുമാണ് നീലേശ്വരത്ത് എത്തിയത്. നിരവധി ബോട്ടുകൾ അപകടത്തിൽ പെട്ടെന്നും പലരുടേയും മരണത്തിന് സാക്ഷികളായെന്നും ഭാഗ്യംകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്നും രക്ഷപ്പെട്ട് എത്തിയവർ പറയുന്നു.
മത്സ്യബന്ധനത്തിനിടെ ഉഡുപ്പിക്ക് സമീപം മാൽപെയിൽ വച്ച് കടലിൽ ശക്തമായ കാറ്റിലും ഒഴുക്കിലും പെട്ട് നട്ടംതിരഞ്ഞ ഇവർ ഒടുവിൽ നാവികസേനയുടെ നിർദ്ദേശ പ്രകാരം കാർവാറിൽ അടുക്കുകയായിരുന്നു. അവിടെനിന്ന് സർക്കാർ സഹായത്തോടെ ഇന്ധനം നിറച്ച് ബോട്ടുകളിൽ തന്നെ കേരളത്തിലേക്ക് തിരിച്ചെങ്കിലും വീണ്ടും യാത്ര ദുസ്സഹമായി.
ഇതോടെ അധികൃതരെ വീണ്ടും ബന്ധപ്പെട്ടതോടെ സഹായത്തിന് കോസ്റ്റൽ പൊലീസ് എത്തി ഇവരെ നീലേശ്വരത്തേക്ക് എത്തിക്കുകയായിരുന്നു. ഇവർക്ക് നാട്ടിലേക്ക് എത്താൻ അടിയന്തിര സഹായമായി അധികൃതർ രണ്ടായിരം രൂപവീതം നൽകി.