ഹൈദരാബാദിലെ ട്രാൻസ്മിഷൻ കോർപറേഷൻ ഓഫ് തെലങ്കാന ലിമിറ്റഡ് വിദ്യൂത്സൗധയിലെ 330 ഒഴിവുകളിലെക്കു അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, സിവിൽ, ടെലികോം വിഭാഗങ്ങളിൽ അസിസ്റ്റന്റ് എൻജിനീയർ തസ്തികയിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.ഫെബ്രുവരി 16 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

ഒഴിവുകളും യോഗ്യതാ മാനദണ്ഡങ്ങളും.


പ്രായപരിധി:

2017 ജൂലൈ ഒന്നിന് 18-44 വയസ്. അർഹരായവർക്ക് പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും.

അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ):
ഇലക്ട്രിക്കൽ എൻജിനീയറിങ്/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യം ഉണ്ടാവണം. അല്ലെങ്കിൽ എഎംഐഇ പരീക്ഷയിൽ ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിങ് സെക്ഷൻ എ ആൻഡ് ബിയിൽ ജയം.

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ):

സിവിൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യം, അല്ലെങ്കിൽ എഎംഐഇ പരീക്ഷയിൽ സിവിൽ എൻജിനീയറിങ് സെക്ഷൻ എ ആൻഡ് ബിയിൽ ജയം യോഗ്യതകൾ നിർബന്ധം.


അസിസ്റ്റന്റ് എൻജിനീയർ (ടെലികോം):

ടെലികമ്യൂണിക്കേഷൻ/ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ ഇവയിൽ ഏതെങ്കിലും എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉണ്ടാവണം.
എഎംഐഇ പരീക്ഷയിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് സെക്ഷൻ എ ആൻഡ് ബിയിൽ ജയം.

അപേക്ഷഫീസ്: ഓൺലൈൻ അപേക്ഷാ പ്രോസസിങ് ഫീസ് 100 രൂപ. ഇതിനു പുറമെ 120 രൂപ പരീക്ഷാഫീസുമുണ്ട്. എസ്സി/ എസ്ടി/ ബിസി/ ഭിന്നശേഷിക്കാർ എന്നിവർക്കു പരീക്ഷാഫീസില്ല.

യോഗ്യത സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കും അപേക്ഷ അയയ്ക്കുന്നതിനും മറ്റു വിശദവിവരങ്ങൾക്കും www.tstransco.cgg.gov.inഎന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.