ഡാലസ്: ഡാലസ് ഫോർട്ട് വർത്ത്, റ്ററന്റ് കൗണ്ടി തുടങ്ങിയപ്രദേശങ്ങളിൽ നിന്നും കടുത്ത സൂര്യാഘാതമേറ്റതിനെ തുടർന്ന് 34 പേരെഡാലസിലെ വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

കഴിഞ്ഞ വാരാന്ത്യം 26 പേരും മെയ്‌ 28 തിങ്കളാഴ്ച എട്ടു പേരുമാണ് ചികിത്സതേടി ആശുപത്രിയിൽ എത്തിയത്. ഇതിൽ ഒരാളുടെ സ്ഥിതി അതീവഗുരുതരമാണ്.സമ്മർ സീസൺ ആരംഭിച്ചതോടെ, സാധാരണയിൽ കവിഞ്ഞ ചൂടാണ്ഇവിടെ അനുഭവപ്പെടുന്നത്.

ട്രിപ്പിൾ ഡിഗ്രിയിൽ താപനില എത്തി നിൽക്കുന്ന മെയ്‌അവസാനിക്കുന്നതോടെ താപനില 104 ഡിഗ്രി വരെ എത്തുമെന്നാണ് കാലാവസ്ഥനിരീക്ഷകർ പറയുന്നത്. ജൂൺ മാസം അവസാനത്തോടെയാണ് താപനില സാധാരണഇത്രയും ഉയരാറുള്ളത്.സൂര്യാഘാതത്തെ അതിജീവിക്കുവാൻ കൂടുതൽപാനീയങ്ങൾ കഴിക്കണമെന്നും തുറസ്സായ സ്ഥലങ്ങളിൽ കൂടുതൽ സമയംചിലവഴിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വീടുകളിലെ ശീതികരണ സംവിധാനങ്ങൾ പരിശോധിച്ചു പ്രവർത്തന ക്ഷമമാണോ എന്ന്ഉ റപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു. സൂര്യഘാതമേറ്റാൽ മരണം വരെ സംഭവിക്കാവുന്നതാണെന്നും ഉച്ച മുതൽ വൈകുന്നേരം വരെ പുറത്തിറങ്ങി നടക്കരുതെന്നും ഇവർ അറിയിച്ചു.