- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അലിഗഡിൽ കോവിഡ് ബാധിച്ച് മരിച്ചത് 34 അദ്ധ്യാപകർ; വിശദമായി അന്വേഷിക്കണമെന്ന് വിസി
ന്യൂഡൽഹി: മൂന്നാഴ്ചയ്ക്കിടെ 34 അദ്ധ്യാപകർ കോവിഡ് ബാധിതരായി മരിച്ചതിനു വൈറസ് വകഭേദവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അലിഗഡ് സർവകലാശാല വൈസ് ചാൻസലർ താരിഖ് മൻസൂർ. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ജനറലിന് ഈ ആവശ്യം ഉന്നയിച്ച് അദ്ദേഹം കത്തെഴുതി.
ജവാഹർലാൽ നെഹ്റു മെഡിക്കൽ കോളജിലെ മൈക്രോബയോളജി ലാബിൽ നിന്നു സാംപിളുകൾ ഡൽഹിയിലേക്ക് ജനിതകശ്രേണീകരണത്തിനായി അയച്ചിട്ടുണ്ടെന്നും കത്തിൽ വ്യക്തമാക്കി. ഇതിനിടെ, ജവാഹർലാൽ നെഹ്റു മെഡിക്കൽ കോളജിലെ 25 അദ്ധ്യാപകർക്കും കോവിഡ് ബാധിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ
Next Story