- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌പെയിനിൽ വായനാശീലം വളരെ മോശം; 35 ശതമാനത്തോളം പേർ ഒരിക്കലും ബുക്കു വായിച്ചിട്ടില്ലാത്തവർ
മാഡ്രിഡ്: സ്‌പെയിനിലെ ആൾക്കാരുടെ വായനാശീലം വളരെ മോശമെന്ന് റിപ്പോർട്ട്. മൂന്നിലൊന്നു പേർ ഒരിക്കലും ബുക്ക് കൈകൊണ്ട് തൊട്ടിട്ടില്ലാത്തവരോ വളരെ ചുരുക്കമായിയ വായിച്ചിട്ടുള്ളവരോ ആണെന്നാണ് പറയുന്നത്. 35 ശതമാനം പേർ ബുക്ക് ഒരിക്കലും വായിച്ചിട്ടില്ലാത്തപ്പോൾ പകുതിയോളം പേർ തങ്ങൾക്ക് വായന ഒട്ടും ഇഷ്ടമുള്ള കാര്യമല്ലെന്നാണ് വെളിപ്പെടുത്
മാഡ്രിഡ്: സ്‌പെയിനിലെ ആൾക്കാരുടെ വായനാശീലം വളരെ മോശമെന്ന് റിപ്പോർട്ട്. മൂന്നിലൊന്നു പേർ ഒരിക്കലും ബുക്ക് കൈകൊണ്ട് തൊട്ടിട്ടില്ലാത്തവരോ വളരെ ചുരുക്കമായിയ വായിച്ചിട്ടുള്ളവരോ ആണെന്നാണ് പറയുന്നത്. 35 ശതമാനം പേർ ബുക്ക് ഒരിക്കലും വായിച്ചിട്ടില്ലാത്തപ്പോൾ പകുതിയോളം പേർ തങ്ങൾക്ക് വായന ഒട്ടും ഇഷ്ടമുള്ള കാര്യമല്ലെന്നാണ് വെളിപ്പെടുത്തുന്നത്.
ആൾക്കാരുടെ വായനാ ശീലത്തെക്കുറിച്ച് സർക്കാർ ഏജൻസിയായ സിഐഎസ് തന്നെയാണ് പഠനം നടത്തിയിട്ടുള്ളത്. സ്‌പെയിൻകാരെ കൂടുതൽ വായനയിലേക്ക് തള്ളിവിടാനുള്ള മാർഗങ്ങൾ പഠിച്ചുകൊണ്ടിരിക്കുകയാണ് സിഐഎസ്. സർവേയിൽ പങ്കെടുത്ത 29 ശതമാനം പേർ മാത്രമാണ് തങ്ങൾ ദിവസേന അല്ലെങ്കിൽ പതിവായി ബുക്ക് വായിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ചിൽ ഒരാൾ എന്ന കണക്കിൽ പറയുന്നത് അവർ ഇത്തരത്തിൽ ദിവസേന അല്ലെങ്കിൽ പതിവായി ബുക്ക് വായന ശീലമാക്കിയിട്ടില്ല എന്നാണ്. അതേസമയം 15 ശതമാനം പേർ വ്യക്തമാക്കിയത് അവർ ഒരിക്കലും ബുക്ക് വായിച്ചിട്ടില്ലെന്നാണ്.
വായന ശീലമാക്കാത്തതിന്റെ കാരണം അന്വേഷിച്ചപ്പോൾ പത്തിൽ നാല് എന്ന കണക്കിൽ ആൾക്കാർ പറഞ്ഞത് അവർക്ക് താത്പര്യമില്ലാത്തതുകൊണ്ടാണെന്നാണ്. അതേസമയം 23 ശതമാനം പേർ വ്യക്തമാക്കിയത് സമയക്കുറവു മൂലമാണെന്നാണ്. 13 ശതമാനം പേർക്കും വായനയുടെ ഗുണഗണങ്ങൾ അറിയാൻ പാടില്ലാത്തതുമൂലവും.
വർഷത്തിൽ ശരാശരി 8.6 പുസ്തകമെന്ന രീതിയിലാണ് സ്‌പെയിൻകാരുടെ വായനാ ശീലം. ഫിൻലൻഡിനെക്കാൾ താഴ്ന്ന നിലയിലാണിത്. ഫിൻലൻഡിൽ ഒരു വർഷം ശരാശരി 47 ബുക്കുകൾ വായിക്കുന്നവരാണുള്ളത്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ ഒരു ബുക്കുപോലും വാങ്ങിയിട്ടില്ലെന്ന് സ്‌പെയിനിൽ 50 ശതമാനം പേരും സമ്മതിക്കുന്നുണ്ട്. ഇവിടെ പതിവായി ന്യൂസ്‌പേപ്പറുകൾ വായിക്കുന്നവർ പോലും 40 ശതമാനം മാത്രമാണ്. അതിൽ തന്നെ അച്ചടിച്ച പേപ്പർ ആയി വായിക്കാനാണ് 64 ശതമാനം പേർക്കും ഇഷ്ടം. 29 ശതമാനം പേർക്കു മാത്രമേ ഓൺലൈൻ ആയി പത്രവായന ഇഷ്ടപ്പെടുന്നുള്ളൂ.