- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓണവും വലിയപെരുന്നാളും ആഘോഷിക്കാൻ മലയാളികൾക്കായി എയർ ഇന്ത്യ എക്സ്പ്രസിന്റെ വക 36 ബജറ്റ് ഫ്ളൈറ്റുകൾ; പ്രത്യേക സർവീസ് ഈ മാസം 22 മുതൽ
ഷാർജ: ഓണവും വലിയ പെരുന്നാളും ആഘോഷിക്കാൻ പ്രവാസികൾക്ക് നാട്ടിലെത്തുന്നതിന് എയർ ഇന്ത്യാ എക്സ്‌പ്രസ് അധിക സർവീസ് നടത്താനൊരുങ്ങുന്നു. ആഘോഷങ്ങൾ സ്വന്തക്കാർക്കൊപ്പമാക്കുന്നതിന് 36 ബജറ്റ് ഫ്‌ളൈറ്റുകളാണ് ഷാർജ- ഇന്ത്യാ സർവീസിനായി ഒരുക്കുന്നത്. മൊത്തം 40 അധിക ഫ്‌ളൈറ്റുകളാണ് ഷാർജ- ഇന്ത്യാ സർവീസിനായി കമ്പനി തയാറാക്കുന്നത്. 186 സീറ്റിങ് കപ്പാസിറ്റി വീതമുള്ള വിമാനങ്ങൾ ഈ മാസം 22 മുതൽ സർവീസ് ആരംഭിക്കും. മലയാളികൾക്ക് തിരുവോണം ആഘോഷിക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പ്രത്യേക സർവീസ് നടത്തുന്നതാണ്. ഈദും തിരുവോണവും ആഘോഷിച്ച ശേഷം സ്‌കൂൾ തുറക്കുമ്പോൾ തിരികെ യുഎഇയിലേക്ക് വരുന്ന രീതിയിലാണ് സർവീസ് വിന്യസിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ കൂടുതൽ യാത്രക്കാരുള്ളതിനാൽ ഇവിടേയ്ക്ക് ഏറെ സർവീസ് നടത്തുന്നുണ്ട്. മൊത്തം 40 വിമാനങ്ങൾ അധിക സർവീസിന് ഉണ്ടെങ്കിലും അതിൽ 36 എണ്ണവും കേരളത്തിലേക്കു തന്നെയാണ്. 16 എണ്ണം തിരുവനന്തപുരത്തു നിന്നും 14 എണ്ണം കോഴിക്കോടു നിന്നും ആറെണ്ണം കൊച്ചിയിൽ നിന്നുമാണ്. പത്ത
ഷാർജ: ഓണവും വലിയ പെരുന്നാളും ആഘോഷിക്കാൻ പ്രവാസികൾക്ക് നാട്ടിലെത്തുന്നതിന് എയർ ഇന്ത്യാ എക്സ്‌പ്രസ് അധിക സർവീസ് നടത്താനൊരുങ്ങുന്നു. ആഘോഷങ്ങൾ സ്വന്തക്കാർക്കൊപ്പമാക്കുന്നതിന് 36 ബജറ്റ് ഫ്‌ളൈറ്റുകളാണ് ഷാർജ- ഇന്ത്യാ സർവീസിനായി ഒരുക്കുന്നത്. മൊത്തം 40 അധിക ഫ്‌ളൈറ്റുകളാണ് ഷാർജ- ഇന്ത്യാ സർവീസിനായി കമ്പനി തയാറാക്കുന്നത്.
186 സീറ്റിങ് കപ്പാസിറ്റി വീതമുള്ള വിമാനങ്ങൾ ഈ മാസം 22 മുതൽ സർവീസ് ആരംഭിക്കും. മലയാളികൾക്ക് തിരുവോണം ആഘോഷിക്കുന്നതിന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും പ്രത്യേക സർവീസ് നടത്തുന്നതാണ്. ഈദും തിരുവോണവും ആഘോഷിച്ച ശേഷം സ്‌കൂൾ തുറക്കുമ്പോൾ തിരികെ യുഎഇയിലേക്ക് വരുന്ന രീതിയിലാണ് സർവീസ് വിന്യസിപ്പിച്ചിരിക്കുന്നത്. കേരളത്തിൽ കൂടുതൽ യാത്രക്കാരുള്ളതിനാൽ ഇവിടേയ്ക്ക് ഏറെ സർവീസ് നടത്തുന്നുണ്ട്.
മൊത്തം 40 വിമാനങ്ങൾ അധിക സർവീസിന് ഉണ്ടെങ്കിലും അതിൽ 36 എണ്ണവും കേരളത്തിലേക്കു തന്നെയാണ്. 16 എണ്ണം തിരുവനന്തപുരത്തു നിന്നും 14 എണ്ണം കോഴിക്കോടു നിന്നും ആറെണ്ണം കൊച്ചിയിൽ നിന്നുമാണ്. പത്തുലക്ഷത്തോളം കേരളീയരാണ് യുഎഇയിൽ താമസിക്കുന്നതെന്നാണ് കണക്ക്. ഇന്ത്യയിൽ നിന്നും യുഎഇയിലേക്ക് എയർ ഇന്ത്യ ആഴ്ചയിൽ 150 സർവീസാണ് നടത്തുന്നതും.