- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലിപ്പിൻസിലെ ഷോപ്പിങ് മാളിലുണ്ടായ അഗ്നിബാധയിൽ 37 മരണം; നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്
മനില: ഫിലിപ്പിൻസിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 37 പേർ മരിച്ചു. തെക്കൻ ഫിലിപ്പിൻസ് നഗരമായ ദവാഒയിലെ എൻ.സി.സി ഷോപ്പിങ് മാളിലാണ് സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയിലുണ്ടായ തീപിടിത്തം മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. നിരവധി തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ അഗ്‌നിശമനസേന നടത്തി വരികയാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി. അപകട കാരണം വ്യക്തമല്ല. വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കോൾ സെന്ററിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഫിലിപ്പിൻസ് തലസ്ഥാനമായ മനിലയുടെ തെക്ക് കിഴക്കായി 800 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ദവാഒ.
മനില: ഫിലിപ്പിൻസിലെ വ്യാപാര സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ 37 പേർ മരിച്ചു. തെക്കൻ ഫിലിപ്പിൻസ് നഗരമായ ദവാഒയിലെ എൻ.സി.സി ഷോപ്പിങ് മാളിലാണ് സംഭവം. കെട്ടിടത്തിന്റെ മൂന്നാം നിലയിലുണ്ടായ തീപിടിത്തം മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു.
നിരവധി തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ അഗ്‌നിശമനസേന നടത്തി വരികയാണ്. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി.
അപകട കാരണം വ്യക്തമല്ല. വ്യാപാര സമുച്ചയത്തിൽ പ്രവർത്തിക്കുന്ന കോൾ സെന്ററിലെ ജീവനക്കാരാണ് അപകടത്തിൽപ്പെട്ടത്. ഫിലിപ്പിൻസ് തലസ്ഥാനമായ മനിലയുടെ തെക്ക് കിഴക്കായി 800 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നഗരമാണ് ദവാഒ.
Next Story