- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 375 കോവിഡ് കേസുകൾ; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 3,78,708 ആയി
ജിദ്ദ: സൗദി അറേബ്യയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 375 കോവിഡ് കേസുകൾ. 336 പേർ രോഗമുക്തി നേടി. രാജ്യത്ത് വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരിൽ നാലുപേർ കൂടി മരിച്ചു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 3,78,708 ആയി. ഇതിൽ 3,69,613 പേർ സുഖം പ്രാപിച്ചു. ആകെ മരണസംഖ്യ 6514 ആയി. 2581 പേർ രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി ചികിത്സയിൽ കഴിയുന്നു. ഇവരിൽ 503 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമാണ്.
മറുനാടന് മലയാളി ബ്യൂറോ
Next Story