മനാമ: ബഹ്‌റിനിൽ അംഗീകൃതമല്ലാതെ ബിസിനസ് നടത്തിയതിന്റെ പേരിൽ പ്രവാസികൾ അറസ്റ്റിൽ. മന്ത്രാലയം നടത്തിയ റെയ്ഡുകളിൽ 38 അനധികൃത പ്രവാസി തൊഴിലാളികളാണ് പിടിയിലായിരിക്കുന്നത്.

ആഭ്യന്തരമന്ത്രാലയത്തിലെ നാഷണാലിറ്റി,പാസ്‌പോർട്ട്,റസിഡൻസ് അഫയേഴ്‌സും സതേൺ മിനിസിപ്പാലിറ്റിയും സതേൺ ഗവർണറേറ്റും രണ്ട് റെയ്ഡുകളാണ് നടത്തിയത്.

നിയമപരമല്ലാതെ കച്ചവടം നടത്തിയതിനാണ് പ്രവാസികളെ അറസ്റ്റ് ചെയ്തത്. ഇവർ റസിഡൻസി നിയമം ലംഘിച്ചതായി സതേൺ ഗവർണറേറ്റിലെ ലെയ്‌സൺ ഓഫീസർ മേജർ ഫഹദ് അലി ഖലീഫ വ്യക്തമാക്കി.