- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 391 പേർക്ക്; രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,84,271 ആയി
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 391 പേർക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,84,271 ആയി. 24 മണിക്കൂറിനുള്ളിൽ അഞ്ച് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. 263 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ച 3,84,271 പേരിൽ 3,73,864 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6596 ആയി.
രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 3811 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 574 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.3 ശതമാനമായി കുറഞ്ഞു. മരണനിരക്ക് 1.7 ശതമാനമായി തുടരുന്നു.
മറുനാടന് മലയാളി ബ്യൂറോ
Next Story