- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ഡാളസിൽ ഇന്റർനാഷണൽ യോഗ ഡേ ആഘോഷിച്ചു
ഇർവിങ് (ഡാളസ്): കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (ഹൂസ്റ്റൺ)മഹാത്മാഗാന്ധി മൊമ്മോറിയൽ ഓഫ് നോർത്ത് ടെക്‌സസ്സുമായി സഹകരിച്ചു.'മൂന്നാമത് ഇന്റർനാഷണൽ യോഗാ ഡെ' ഡാളസ്സ് മഹാത്മാ ഗാന്ധി മെമോറിയൽപാർക്കിൽ (ഇർവിങ്) ജൂൺ 25 ഞായർ വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. എം. ജി. എം. എൻ. റ്റി ചെയർമാൻ ഡോ. പ്രസാദ് തോട്ടക്കുറ ചടങ്ങിൽഅദ്ധ്യക്ഷത വഹിച്ചു.5000 വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന യോഗ ദിനംആഘോഷിക്കുന്നതിന് മാഹാത്മാഹാന്ധി പാർക്ക് തിരഞ്ഞെടുത്തത് ഏറ്റവുംഅനുയോജ്യമായ തീരുമാനമാണെന്ന് തോട്ടക്കുറ പറഞ്ഞു. ദിവസേനയുള്ള യോഗയും, ധ്യാനവും ദൈനംദിന ജീവിതത്തിനാവശ്യമായ ഊർജ്ജംപകർന്ന് നൽകുന്നതാണെന്ന് മാഹാത്മജി ജീവിതത്തിലൂടെതെളിയിച്ചിരുന്നുവെന്ന് അദ്ധേഹം പറഞ്ഞു. ജീവിതത്തിൽ ഏത് പ്രശ്‌നങ്ങളേയുംഅഭിമുഖീകരിക്കുന്നതിനാവശ്യമായ ധൈര്യവും, സ്വയം അച്ചടക്കവും, ക്ഷമയും ടോഗാപരിശീലനത്തിലൂടെ നേടിയെടുക്കാമെന്ന് കോൺസുൽ ജനറൽ ഓഫ് ഇന്ത്യ(ഹൂസ്റ്റൺ) ഡോ അനുപം റെ യെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്ത കോൺസുൽ അമൃത്പാൽ പറഞ്ഞു. ഇത്രയും വിപുലമായ ചടങ്ങ് സംഘടിപ്പിക്കുവ
ഇർവിങ് (ഡാളസ്): കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (ഹൂസ്റ്റൺ)മഹാത്മാഗാന്ധി മൊമ്മോറിയൽ ഓഫ് നോർത്ത് ടെക്‌സസ്സുമായി സഹകരിച്ചു.'മൂന്നാമത് ഇന്റർനാഷണൽ യോഗാ ഡെ' ഡാളസ്സ് മഹാത്മാ ഗാന്ധി മെമോറിയൽപാർക്കിൽ (ഇർവിങ്) ജൂൺ 25 ഞായർ വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു.
എം. ജി. എം. എൻ. റ്റി ചെയർമാൻ ഡോ. പ്രസാദ് തോട്ടക്കുറ ചടങ്ങിൽഅദ്ധ്യക്ഷത വഹിച്ചു.5000 വർഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന യോഗ ദിനംആഘോഷിക്കുന്നതിന് മാഹാത്മാഹാന്ധി പാർക്ക് തിരഞ്ഞെടുത്തത് ഏറ്റവുംഅനുയോജ്യമായ തീരുമാനമാണെന്ന് തോട്ടക്കുറ പറഞ്ഞു.
ദിവസേനയുള്ള യോഗയും, ധ്യാനവും ദൈനംദിന ജീവിതത്തിനാവശ്യമായ ഊർജ്ജംപകർന്ന് നൽകുന്നതാണെന്ന് മാഹാത്മജി ജീവിതത്തിലൂടെതെളിയിച്ചിരുന്നുവെന്ന് അദ്ധേഹം പറഞ്ഞു. ജീവിതത്തിൽ ഏത് പ്രശ്‌നങ്ങളേയുംഅഭിമുഖീകരിക്കുന്നതിനാവശ്യമായ ധൈര്യവും, സ്വയം അച്ചടക്കവും, ക്ഷമയും ടോഗാപരിശീലനത്തിലൂടെ നേടിയെടുക്കാമെന്ന് കോൺസുൽ ജനറൽ ഓഫ് ഇന്ത്യ(ഹൂസ്റ്റൺ) ഡോ അനുപം റെ യെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്ത കോൺസുൽ അമൃത്പാൽ പറഞ്ഞു.
ഇത്രയും വിപുലമായ ചടങ്ങ് സംഘടിപ്പിക്കുവാൻ നേതൃത്വം നൽകിയ സംഘടനാ ഭാരവാഹികളെ കോൺസുൽ പ്രത്യേകം അഭിനന്ദിച്ചു.ഇർവിങ് സിറ്റി മേയർറിക് സ്റ്റോഫർ യോഗദിനത്തിൽ പങ്കെടുക്കുവാൻ അവസരം നൽകിയവർക്ക്‌നന്ദി അറിയിച്ചു. ടെക്‌സസ് സ്റ്റേറ്റ് പ്രതിനിധി മാറ്റ് റിനാൽഡിആഗോളതലത്തിൽ യോഗക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരം
പ്രശംസനീയമാണെന്ന് ചൂണ്ടിക്കാട്ടി.എം ജി എം എൻ റ്റി ഡയറക്ടർ ബോർഡ്മെംബർ ശബ്‌നം സ്വാഗതവും, സെക്രട്ടറി റാവുകൽവില നന്ദിയുംരേഖപ്പെടുത്തി. മുന്നൂറിലധികം പേർ ഡാളസ്സ് ഫോർട്ട്വർത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും മഹാത്മാ ഗാന്ധി പാർക്കിൽഎത്തിച്ചേർന്നിരുന്നു.