- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻനിര തകർന്നിട്ടും തല ഉയർത്തി പന്തും ശ്രേയസും; അർധ സെഞ്ചുറികളും 110 റൺസ് കൂട്ടുകെട്ടും; പൊരുതാവുന്ന സ്കോറിൽ എത്തിച്ചത് ചാഹർ- സുന്ദർ കൂട്ടുകെട്ട്; മൂന്നാം ഏകദിനത്തിൽ വിൻഡീസിന് 266 റൺസ് വിജയലക്ഷ്യം

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് 266 റൺസ് വിജയലക്ഷ്യം. അഹമ്മദാബാദിൽ ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ 50 ഓവറിൽ എല്ലാവരും പുറത്താവുകയായിരുന്നു. മുൻനിര തകർന്നപ്പോൾ ശ്രയസ് അയ്യർ (80), റിഷഭ് പന്ത് (56) എന്നിവരുടെ ഇന്നിങ്സാണ് കരുത്തായത്. വാലറ്റത്ത് ദീപക് ചാഹർ (38), വാഷിങ്ടൺ സുന്ദർ (33) എന്നിവർ പുറത്തെടുത്ത പ്രകടനം സ്‌കോർ 250 കടത്താന് സഹായിച്ചു. വിൻഡീസിനായി ജേസൺ ഹോൾഡർ നാല് വിക്കറ്റ് വീഴ്‌ത്തി. അൽസാരി ജോസഫ്, ഹെയ്ഡൻ എന്നിവർക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. മൂന്ന് ഏകദിനങ്ങൾ അടങ്ങിയ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു.
ആദ്യ 10 ഓവറുകൾക്കുള്ളിൽ 42 റൺസിനിടെ ക്യാപ്റ്റൻ രോഹിത് ശർമ (13), വിരാട് കോലി (0), ശിഖർ ധവാൻ (10) എന്നിവരെ നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസ് അയ്യർ - ഋഷഭ് പന്ത് കൂട്ടുകെട്ടാണ് തകർച്ചയിൽ നിന്ന് കരകയറ്റിയത്. അർധ സെഞ്ചുറി നേടിയ ഇരുവരും ചേർന്ന് 110 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.
രോഹിത് ശർമയും (13), വിരാട് കോലിയും (0) ഒരേ ഓവറിൽ മടങ്ങി. മൂന്ന് ബൗണ്ടറികൾ നേടി ആത്മവിശ്വാസത്തിലായിരുന്നു രോഹിത്. എന്നാൽ അൽസാരിയുടെ പന്തിൽ ബൗൾഡായി. ആ ഓവറിന്റെ അഞ്ചാം പന്തിൽ കോലിയേയും അൽസാരി പറഞ്ഞയച്ചു. വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിന് ക്യാച്ച് നൽകുകയായിരുന്നു മുൻ ക്യാപ്റ്റൻ. ആദ്യ ഏകദിനത്തിൽ എട്ടും രണ്ടാം ഏകദിനത്തിൽ 18 ഉം റൺസാണ് നേടിയത്. കൊവിഡിന് ശേഷമുള്ള തിരിച്ചുവരവിൽ ധവാനും തിളങ്ങാനായില്ല. ഒഡെയ്ൻ സ്മിത്തിന്റെ പന്തിൽ ജേസൺ ഹോൾഡർക്ക് ക്യാച്ച്.
ഇന്ത്യയെ തകർച്ചയിൽ നിന്ന് രക്ഷിച്ചത് ശ്രയസ്- പന്ത് കൂട്ടുകെട്ടായിരുന്നു. നാലാമാനായിട്ടാണ് ശ്രേയസ് ക്രീസിലെത്തിയയത്. പന്ത് അഞ്ചാമതായിട്ടും. ഇരുവരും 110 റൺസ് കൂട്ടിച്ചേർത്തു. ഉത്തരവാദിത്തം മനസിലാക്കി കലിച്ച പന്ത് 56 റൺസെടുത്തു. ഹെയ്ഡൻ വാൽഷിന് വിക്കറ്റ് നൽകും മുമ്പ് താരം ഒരു സിക്സും ആറ് ഫോറും നേടിയിരുന്നു. പിന്നാലെ ക്രീസിലെത്തിയ സൂര്യുകുമാർ യാദവിന് (6) ഒരിക്കൽകൂടി രക്ഷകനാവാൻ കഴിഞ്ഞില്ല. ഫാബിയൻ അലന് വിക്കറ്റ്. വൈകാതെ ശ്രേയസും മടങ്ങി. 111 പന്തിൽ 80 റൺസാണ് ശ്രേയസ് നേടിയത്. ഒമ്പത് ബൗണ്ടറികൾ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. വാൽഷിൻെ പന്തിൽ ലോംഗ് ഓഫിൽ ഡാരൻ ബ്രാവോയ്ക്ക് ക്യാച്ച് നൽകുകയായിരുന്നു.
കൃത്യമായ ഇടവേളകളിൽ ഇന്ത്യക്ക് വിക്കറ്റ് നഷ്ടമായി. എന്നാൽ ചാഹർ- സുന്ദർ കൂട്ടുകെട്ട് ഇന്ത്യയെ പൊരുതാവുന്ന് സ്‌കോറിലേക്ക് നയിച്ചു. ഇരുവരും 53 റൺസാണ് കൂട്ടിച്ചേർത്തത്. 38 പന്തിൽ ഇത്രയും തന്നെ റൺസാണ് ചാഹർ നേടിയത്. രണ്ട് സിക്സും നാല് ഫോറും ഉൾപ്പെടുന്നതായിരുന്നു ചാഹറിന്റെ ഇന്നിങ്സ്. സുന്ദർ വലിയ പിന്തുണ നിൽകി. ... പന്തിൽ ... റൺസാണ് സുന്ദർ നേടിയത്. ഇതിനിടെ കുൽദീപ് യാദവിനെ (5) ഇന്ത്യക്ക് നഷ്ടമായി. അവസാന ഓവറിലാണ് സുന്ദർ മടങ്ങുന്നത്. ഒരു സിക്സും രണ്ട് ഫോറും താരം നേടി. മുഹമ്മദ് സിറാജാണ് (0) പുറത്തായ മറ്റൊരു താരം. പ്രസിദ്ധ് കൃഷ്ണ (0) പുറത്താവാതെ നിന്നു.
നാല് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ കെ എൽ രാഹുൽ പുറത്തായി. ധവാനായിരുന്നു പകരക്കാരൻ. ദീപക് ഹൂഡ, യൂസ്വേന്ദ്ര ചാഹൽ, ഷാർദുൽ ഠാക്കൂർ എന്നിവർക്കും വിശ്രമം നൽകി. ശ്രേയായ് അയ്യർ, കുൽദീപ് യാദവ്, ദീപക് ചാഹർ എന്നിവർ ടീമിലെത്തി. ഋതുരാജ് ഗെയ്ക്വാദ്, പേസർ ആവേശ് ഖാൻ, രവി ബിഷ്‌ണോയ് എന്നിവർ ഇതോടെ അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. വിൻഡീസ് ഒരു മാറ്റം വരുത്തി. അകെയ്ൽ ഹൊസീന് പകരം ഹെയ്ഡൽ വാൽഷ് ടീമിലെത്തി. പരിക്ക് ഭേദമാവാത്ത കീറൺ പൊള്ളാർഡ് മൂന്നാം ഏകദിനത്തിലും പുറത്തിക്കും. നിക്കോളാസ് പുരാൻ തന്നെയാണ് ടീമിനെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ നേരത്തെ സ്വന്തമാക്കിയിരുന്നു. ആദ്യ രണ്ട് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു.


