നോട്ടിങ്ഹാം: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20യും ജയിച്ച് പരമ്പര തൂത്തുവാരാൻ രോഹിത് ശർമയുടെ നേതൃത്വത്തിൽ ഇന്ത്യ ഇന്നിറങ്ങുമ്പോൾ വിരാട് കോലി ടീമിൽ സ്ഥാനം നിലനിർത്തുമോ എന്നാണ് ആരാധകരുടെ ആകാംക്ഷ. ടെസ്റ്റ് പരമ്പരക്ക് പിന്നാലെ രണ്ടാം ടി20യിലും കോലി നിരാശപ്പെടുത്തിയതിന് പിന്നാലെ കോലിയെ പുറത്താക്കണമെന്ന ആവശ്യത്തിന് ശക്തിയേറിയിട്ടുണ്ട്.

ഫോമിലുള്ള ദീപക് ഹൂഡയെ ഒഴിവാക്കിയാണ് കോലിയെ കളിപ്പിച്ചത്എന്നതും വിമർശകർ ചൂണ്ടിക്കാട്ടുന്നു. റിഷഭ് പന്ത് രോഹിത്തിനൊപ്പം ഇന്നും ഓപ്പണറായി ഇറങ്ങിയേക്കും. പന്ത് ഓപ്പൺ ചെയ്യുമ്പോൾ ഇഷാൻ കിഷൻ അന്തിമ ഇലവനിൽ തിരിച്ചെത്താനുള്ള സാധ്യത കുറവാണ്. വിരാട് കോലി മൂന്നാം നമ്പറിൽ തുടരുമ്പോൾ രണ്ടാം മത്സരത്തിൽ ഒഴിവാക്കിയ ദീപക് ഹൂഡ ടീമിൽ തിരിച്ചെത്തിയേക്കും. എന്നാൽ പകരം മാറേണ്ടിവരിക സൂര്യകുമാർ യാദവോ ദിനേശ് കാർത്തിക്കോ ആയിരിക്കും.

ഹാർദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും തുടരുമ്പോൾ ഹർഷൽ പട്ടേലിന് പകരം ഉംറാൻ മാലിക്കോ ആവേശ് ഖാേെനാ അന്തിമ ഇലവനിൽ ഇടം പിടിക്കാനുള്ള സാധ്യതയുമുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും തിളങ്ങിയ സ്പിന്നര് യുസ്വേന്ദ്ര ചാഹലിന് പകരം രവി ബിഷ്‌ണോയി ടീമിലെത്തിയേക്കും. പേസ് നിരിൽ ഭുവനേശ്വർ കുമാറിനൊപ്പം ജസ്പ്രീത് ബുമ്രയും തുടരും.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശർമ, റി,ഭ് പന്ത്, വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ദീപക് ഹൂഡ, ഭുവനേശ്വർ കുമാർ, ഉംറാൻ മാലിക്ക്/ ആവേശ് ഖാൻ, ജസ്പ്രീത് ബുമ്ര, രവി ബിഷ്‌ണോയ്.