- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയിലേക്കുള്ള സ്റ്റുഡന്റ് വിസാ അപേക്ഷകളിൽ 60 ശതമാനം വർധന; അപേക്ഷ നൽകിയ 90,000 വിദ്യാർത്ഥികളിൽ വിസ ലഭ്യമായത് 4,000 പേർക്ക്
ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള സ്റ്റുഡന്റ് വിസാ അപേക്ഷകളിൽ ഇക്കൊല്ലം 60 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട്. ഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിങ്ങളിലെ യുഎസ് കോൺസുലേറ്റുകളിൽ കഴിഞ്ഞ 12 മാസത്തിനുള്ളിൽ യുഎസ് വിസയ്ക്കു വേണ്ടി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ എണ്ണം 90,000 ആണെന്നാണ് വ്യക്തമായിട്ടുള്ളത്.
ന്യൂയോർക്ക്: ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള സ്റ്റുഡന്റ് വിസാ അപേക്ഷകളിൽ ഇക്കൊല്ലം 60 ശതമാനം വർധനയുണ്ടായതായി റിപ്പോർട്ട്. ഡൽഹി, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, മുംബൈ എന്നിവിങ്ങളിലെ യുഎസ് കോൺസുലേറ്റുകളിൽ കഴിഞ്ഞ 12 മാസത്തിനുള്ളിൽ യുഎസ് വിസയ്ക്കു വേണ്ടി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികളുടെ എണ്ണം 90,000 ആണെന്നാണ് വ്യക്തമായിട്ടുള്ളത്. ഇതിൽ വിസ അനുവദിച്ചത് 4,000 പേർക്കു മാത്രമാണ്.
അമേരിക്കയിലെ വിവിധ സ്ഥാപനങ്ങളിൽ നിലവിൽ 103,000 വിദ്യാർത്ഥികളാണ് വിവിധ കോഴ്‌സുകൾ പഠിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കയിൽ പഠനത്തിനായി എത്തുന്ന വിദേശ വിദ്യാർത്ഥികളിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യൻ വിദ്യാർത്ഥികൾ. ഒന്നാം സ്ഥാനം ചൈനക്കാർക്കാണ്.
ഒരു വർഷത്തിനുള്ളിൽ സ്റ്റുഡന്റ് വിസാ അപേക്ഷകരുടെ എണ്ണത്തിൽ 60 ശതമാനം വർധനയാണ് ഉണ്ടായതെന്നും വിസാ അനുവദിച്ച വിദ്യാർത്ഥികളിൽ 78 ശതമാനം പേരും സയൻസ് ടെക്‌നോളജി എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്‌സ് (എസ്ടിഇഎം) വിഭാഗത്തിലാണ് ചേർന്നിരിക്കുന്നതെന്നും യുഎസ് എംബസി വ്യക്തമാക്കുന്നു.
വിദ്യാർത്ഥികൾ പഠന ശാഖയായി തെരഞ്ഞെടുക്കുന്നതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് എൻജിനീയറിങ് ആണെന്നും കമ്പ്യൂട്ടർ സയൻസിന് രണ്ടാം സ്ഥാനമാണെന്നും വ്യക്തമാകുന്നുണ്ട്. അതേസമയം കഴിഞ്ഞ വർഷം ഇന്ത്യൻ വിദ്യാർത്ഥികൾ യുഎസ് സമ്പത് വ്യവസ്ഥയ്ക്ക് 3.3 ബില്യൺ ഡോളറാണ് സംഭാവന നൽകിയതെന്നും വിലയിരുത്തുന്നു.