അരിസോണ: ഫീനിക്‌സിലും സമീപപ്രദേശങ്ങളിലും ഭൂമികുലുക്കം. റിക്ടർ സ്‌കെയിലിൽ ശരാശരി 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച രാത്രി   ഒൻപത് മണിക്കും പതിനോന്നരക്കും പതിനോന്ന് പത്തിനുമാണ്  ഉണ്ടായത്. ഫീനിക്‌സിൽ നിന്നും 45 മൈൽ അകലെയുള്ള ബ്ലാക്ക് കാനിയൻ സിറ്റിയിലാണ് മൂന്നു ചലനങ്ങളും ഉണ്ടായത്.

അരിസോണയിൽ ഭൂകമ്പം പതിവല്ലാത്ത സാഹചര്യത്തിൽ നഗരവാസികൾ പരിഭ്രാന്തിയിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച് പലരും ട്വിറ്ററിൽ സന്ദേശങ്ങൾ അയച്ചിട്ടുമുണ്ട്.

ഭൂകമ്പത്തിൽ ആളപായമൊന്നും ഉണ്ടായിട്ടില്ലെങ്കിും മരങ്ങൾ ഒടിഞ്ഞുവീഴുകയും തന്മൂലം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ജനവാസമുള്ള മേഖലയിലാണ് ഭൂചനം രേഖപ്പെടുത്തിയതിനാൽ ഇനിയും തുടർ ചലനങ്ങൾ ഉണ്ടാകുമോയെന്ന ഭയാശങ്കയിലാണ് ജനങ്ങൾ. അതേസമയം ഭൂരിഭാഗം പേർക്കും ഭൂചലനം അനുഭവപ്പെടുകയും ചെയ്തു.