ഗാർലന്റ് (ഡാളസ്സ്): നോർത്ത് ഈസ്റ്റ് ഡാളസ്സിൽ ഗാർലന്റിലെ വീടിന് തീ പിടിച്ച് പിതാവും മാതാവും രണ്ടുകുട്ടികളും വെന്തുമരിച്ചു.നവംബർ  24ശനിയാഴ്ചയായിരുന്നു സംഭവം.

ടെക്‌സസ്സിലെ ബ്രിഡ്ജ് പോർട്ടിൽ നിന്നും ഡാളസ്സിലേക്ക് വിരുന്ന്വന്നവരായിരുന്ന മരിച്ച ലൊന്റസൊ (41), ഏന കാസ്റ്റിലൊ (29), ഇവരുടെ 5വയസ്സായ മകളും, 2 വയസ്സുള്ള മകനും.വീട്ടിൽ താമസിച്ചിരുന്ന മറ്റ് അഞ്ച്പേർ വീടിന് തീപ്പിടിച്ചതോടെ പുറത്തേക്കോടി രക്ഷപ്പെട്ടു മരിച്ചവർ
വീടിന് പുറകുവശത്തുള്ള മുറിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നു.

അടച്ചു പൂട്ടിയ പാറ്റിയോയിലെ പ്രൊപെയ്ൻ ഫിറ്ററാണ് തീപ്പിടിക്കുന്നതിനിടയാക്കി യതെന്നാണെന്ന് പൊലീസ് പറഞ്ഞു.