വാഷിങ്ടൺ: ലൈംഗിക ആരോപണങ്ങൾക്ക് വിധേയനായി സെനറ്റ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ തെളിവെടുപ്പിന് ഹാജരായ സുപ്രീം കോടതി നോമിനി ബ്രട്ട് കാവനോവിന്റെ നിയമനം സ്ഥിരപ്പെടുത്തുന്ന സെനറ്റ് വോട്ടെടുപ്പ് തൽക്കാലം മാറ്റിവെക്കണമെന്ന് നാല് പ്രധാന റിപ്പബ്ലിക്കൻ ഗവർണർമാർ സംയുക്തമായി ആവശ്യപ്പെട്ടു.

ജഡ്ജി കാവനോക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ സ്വതന്ത്ര്യ ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും ഇവർ ആവശ്യപ്പെട്ടു. മാസച്യുസെറ്റ് ഗവർണർ ചാർലി ബേക്കർ, മേരിലാന്റ് ഗവർണർ, വെർമോണ്ട് ഗവർണർ, ഒഹായൊ ഗവർണർ എന്നിവരാണ് 4 പേർ. സെനറ്റ് ജുഡീഷ്യറി കമ്മിറ്റിക്ക് മുമ്പാകെ സെപ്റ്റംബർ 27 വ്യാഴാഴ്ച ഹാജരായി ജഡ്ജ് കാവനാവും, ആരോപണം ഉന്നയിച്ച പ്രൊഫ. ക്രിസ്റ്റിൻ ബ്ലാസിയും വിശദീകരണം നൽകി.

ലൈംഗിക ആരോപണത്തിൽ ക്രിസ്റ്റീന നൂറ് ശതമാനം ഉറച്ചു നിന്നപ്പോൾ, ഈ സംഭവത്തിൽ ഞാൻ തികച്ചും നിരപരാധിയാണെന്ന് ജഡ്ജിയും വാദിച്ചു.ചക്ക് ഗ്രാസ്ലി ചെയർ പേഴ്സനായ ജൂഡീഷ്യറി കമ്മിറ്റിയിൽ ആകെ 21 അംഗങ്ങളാണ ഉള്ളത്. ഇതിൽ 11 റിപ്പബ്ലിക്കൻസും, 10 ഡെമോക്രാറ്റുമാണ്. സെപ്റ്റംബർ 28 വെള്ളിയാഴ്ച രാവിലെ 9.30 ന് ജുഡീഷ്യറി കമ്മിറ്റി വോട്ടെടുപ്പിൽ കാവനാവ് ഭൂരിപക്ഷം വോട്ടുകൾ നേടിയാൽ പീന്നീട് സെനറ്റാണ് നിയമനം സ്ഥിരീകരിക്കുക.

ട്രംമ്പ് കാവനോയ്തന കുലമായി സ്വീകരിച്ച നിലപാട് റിപ്പബ്ലിക്കൻ സെനറ്റ് അംഗങ്ങൾ കൂടി അംഗീകരിച്ചാൽ രാജ്യത്തെ പരമോന്നത് നീതി പീഠത്തിൽ കാവനോവിന്റെ സ്ഥാനം ഉറപ്പാകും. സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 51 ഉം, ഡമോക്രാറ്റിന് 49 അംഗങ്ങളാണ് ഉള്ളത്.