പട്‌ന: നാല് ജെഡിയു എംഎൽഎമാരെ ബിഹാറിൽ അയോഗ്യരാക്കി. അജിത് കുമാർ, രാജു സിങ്, പൂനം ദേവി യാദവ്, സുരേഷ് ചഞ്ചൽ എന്നീ എംഎൽഎമാരെയാണ് അയോഗ്യരാക്കിയത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ഇവരെ അയോഗ്യരാക്കിയതെന്ന് നിയമസഭാ സെക്രട്ടറി ഇൻ ചാർജ് ഹറെരാം മുഖ്യ അറിയിച്ചു. നാലു എംഎൽഎമാരെ പുറത്താക്കിയതോടെ നിയമസഭയിൽ ജെഡിയു അംഗങ്ങളുടെ എണ്ണം 111 ആയി. സ്പീക്കറുടെ നടപടിക്കെതിരെ പട്‌ന ഹൈക്കോടതിയെ സമീപിക്കുമെന്ന് പുറത്താക്കപ്പെട്ട എംഎൽഎമാർ പറഞ്ഞു.