- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
പ്രേതബാധയുണ്ടെന്നാരോപിച്ച് നാല് മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ ശേഷം ഓടുന്ന കാറിനുള്ളിൽ നിന്ന് വലിച്ചെറിഞ്ഞു; ബഹ്‌റിൻ സ്വദേശിക്ക് 15 വർഷം ജയിലും 1500 ചാട്ടവാറടിയും ശിക്ഷ വിധിച്ച് കോടതി
മനാമ: സ്വന്തം കുഞ്ഞിന് പ്രേതബാധയാരോപിച്ച് കൊലപ്പെടുത്തിയ പിതാവിന് ജയിലും ചാട്ടവാറടിയും ശിക്ഷ വിധിച്ച് കോടതി. ബഹ്‌റിൻ സ്വദേശിയാണ് നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഓടുന്ന കാറിൽ നിന്ന് വലിച്ചെറിഞ്ഞത്.പിതാവിന് 15 വർഷം ജയിൽ ശിക്ഷയ്ക്ക് പുറമേ ചാട്ടവാറിന് 1,500 അടിയും സൗദി കോടതി വിധിച്ചിട്ടുണ്ട്. ബഹ്‌റിനിൽ കഴിഞ്ഞ വർഷമാണ് സംഭവം നടന്നത്. നാല് മാസം പ്രായമുള്ള കുഞ്ഞിന് പുറമേ ഭാര്യയുടെ മരണത്തിന് കാരണമായതിനുമാണ് ജയിൽ ശിക്ഷയും ചാട്ടയടിയും വിധിച്ചിട്ടുള്ളത്.പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ ഭാര്യവീട്ടുകാർ നൽകിയ ഹർജി തള്ളിക്കളഞ്ഞ മക്ക കോടതിയാണ് ഇയാൾക്ക് 15 വർഷം ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷ വിധിച്ചത്. അഞ്ച് വർഷം തടവ് നാല് മാസം പ്രായമുള്ള കുഞ്ഞിനെ മനപ്പൂർവ്വം കൊലപ്പെടുത്തിയതിനും 10 വർഷം തടവ് മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് ഭാര്യയുടെ മരണത്തിന് ഉത്തരവാദിയായതിനുമാണന്ന് കോടതി വിശദീകരിച്ചു. അമിതമമായി മയക്കുമരുന്ന് ഉപയോഗിച്ച ഇയാൾ കുഞ്ഞിനെ മർദ്ദിച്ച ശേഷം ഓടുന്ന ക
മനാമ: സ്വന്തം കുഞ്ഞിന് പ്രേതബാധയാരോപിച്ച് കൊലപ്പെടുത്തിയ പിതാവിന് ജയിലും ചാട്ടവാറടിയും ശിക്ഷ വിധിച്ച് കോടതി. ബഹ്‌റിൻ സ്വദേശിയാണ് നാല് മാസം പ്രായമുള്ള പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഓടുന്ന കാറിൽ നിന്ന് വലിച്ചെറിഞ്ഞത്.പിതാവിന് 15 വർഷം ജയിൽ ശിക്ഷയ്ക്ക് പുറമേ ചാട്ടവാറിന് 1,500 അടിയും സൗദി കോടതി വിധിച്ചിട്ടുണ്ട്.
ബഹ്‌റിനിൽ കഴിഞ്ഞ വർഷമാണ് സംഭവം നടന്നത്. നാല് മാസം പ്രായമുള്ള കുഞ്ഞിന് പുറമേ ഭാര്യയുടെ മരണത്തിന് കാരണമായതിനുമാണ് ജയിൽ ശിക്ഷയും ചാട്ടയടിയും വിധിച്ചിട്ടുള്ളത്.പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് ഇദ്ദേഹത്തിന്റെ ഭാര്യവീട്ടുകാർ നൽകിയ ഹർജി തള്ളിക്കളഞ്ഞ മക്ക കോടതിയാണ് ഇയാൾക്ക് 15 വർഷം ജയിൽ ശിക്ഷ ഉൾപ്പെടെയുള്ള ശിക്ഷ വിധിച്ചത്.
അഞ്ച് വർഷം തടവ് നാല് മാസം പ്രായമുള്ള കുഞ്ഞിനെ മനപ്പൂർവ്വം കൊലപ്പെടുത്തിയതിനും 10 വർഷം തടവ് മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിച്ച് ഭാര്യയുടെ മരണത്തിന് ഉത്തരവാദിയായതിനുമാണന്ന് കോടതി വിശദീകരിച്ചു.
അമിതമമായി മയക്കുമരുന്ന് ഉപയോഗിച്ച ഇയാൾ കുഞ്ഞിനെ മർദ്ദിച്ച ശേഷം ഓടുന്ന കാറിൽ നിന്ന് പുറത്തേക്കെറിയുകയായിരുന്നു. അപകടത്തിൽ പ്പെട്ടതിനെ തുടർന്ന് പേടിച്ച് സഹായമഭ്യർത്ഥിച്ച ഭാര്യയെ ഹൈവേയിൽ വച്ച് അമിത വേഗതയിലെത്തിയ ട്രക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് അവർ തൽക്ഷണം മരണമടയുകയായിരുന്നു.
ഇവിടെ നിന്നും പോയ ഭർത്താവ് പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് വാഹനം നിർത്തിച്ച് വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ കാറിന്റെ മുമ്പിലത്തെ സീറ്റിലും ഇയാളുടെ ശരീരത്തിലും രക്തം പുരണ്ടതായി കണ്ടെത്തി. എന്നാൽ ഇതിനെക്കുറിച്ച് ചോദിച്ച പൊലീസിനോട് ഇയാൾ നടന്നസംഭവങ്ങൾ വിവരിക്കാൻ തയ്യാറായില്ല. അറസ്റ്റ് ചെയ്തതിന് ശേഷമാണ് പ്രേതബാധയുള്ള കുഞ്ഞിനെയാണ് കൊലപ്പെടുത്തിയതെന്ന് ഇയാൾ പൊലീസിനോട് വെളിപ്പെടുത്തിയത്. വിചാരണ വേളയിൽ പ്രതിയെ വധശിക്ഷക്ക് വിധിക്കണമെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും ജഡ്ജി തടവിന് വിധിക്കുകയായിരുന്നു.