മനാമ : ബഹ്‌റിനിൽ നാലു വയസുള്ള മലയാളി ബാലിക മരിച്ചു.ആലപ്പുഴ സ്വദേശിയായ അനിൽ സഖറിയുടെയും ഭാര്യ ഷേർളി മാത്യുവിന്റെയും മകൾ അഥീന സാറാ അനിൽ ആണ് കഴിഞ്ഞ ദിവസം ബഹ്റൈനിലെ താമസ സ്ഥലത്ത് വച്ച് മരിച്ചത്.

കുഞ്ഞിന്റെ മൃതദേഹം സ്വദേശമായ ആലപ്പുഴയിലേക്ക് കൊണ്ടു പോകുവാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്..റിട്ട്‌സ് കാൾട്ടൺ ഹോട്ടലിൽ ജോലി ചെയ്യുന്ന അനിൽ സഖറിയുടെയും ഭാര്യ ഷേർളി മാത്യുവിന്റെയും മൂത്ത മകളാണ് അഥീന. ഷേർളി മാത്യു ബി. ഡി. എഫ്. ആശുപത്രിയിൽ ഫാർമസിസ്റ്റാണ്.ബഹറിൻ മാർത്തോമ്മാ പാരീഷിന്റെ അംഗങ്ങളാണിവർ.

നാട്ടിലെ സംസ്‌കാര ശുശ്രൂഷകൾ ആലപ്പുഴ സെന്റ് ജോർജ്ജ് മാർത്തോമ്മാ പള്ളിയിൽ വച്ച് ശനിയാഴ്ച (1/10/2016) നടക്കും.അനുജത്തി അഹീന റേച്ചൽ അനിൽ.