- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ഡേ കെയർ സെന്ററിൽ മലയാളി ബാലന്റെ മരണം; ദുരൂഹത മാറാതെ ഓക്ക്‌ലാൻഡ് മലയാളി സമൂഹം; പൊലീസ് അന്വേഷണം ആരംഭിച്ചു
ഓക്ക്‌ലാൻഡ്: ഡേ കെയർ സെന്ററിൽ മലയാളി ബാലന്റെ മരണത്തിൽ ഞെട്ടൽ മാറാതെ ന്യൂസിലാൻഡ് മലയാളി സമൂഹം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഓക്ക്‌ലാൻഡ് ടകപുന അൻസാക് സ്ട്രീറ്റിലെ ഡേകെയർ സെന്ററിൽ ആൾഡ്രിച്ച് വിജു എന്ന നാലുവയസുകാരനെ പ്ലേഗ്രൗണ്ടിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. ചാലക്കുടി വടക്കുംചേരി കുടുംബാംഗമായ വിജു വറീത്- ജിഷ വിജു ദമ്പതികളുടെ മകൻ ആൾഡ്രിച്ച് ആണ് ഡേ കെയർ സെന്ററിലെ പ്ലേഗ്രൗണ്ടിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. സ്വകാര്യ വ്യക്തി നടത്തുന്ന ഏഞ്ചൽസ് ചൈൽഡ് കെയർ സെന്ററിലാണ് ഓക്ക്‌ലാൻഡിലെ ഓക്ക്‌ലാൻഡിലെ മലയാളി സമൂഹത്തെ ഉലച്ച സംഭവം നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്ലേഗ്രൗണ്ടിൽ കളിക്കുകയായിരുന്ന ആൾഡ്രിച്ച് കളിക്കിടെ ഉണ്ടായ അപകടത്തിൽ മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിലെ ജീവനക്കാരാണ് കുട്ടി മരിച്ച വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് നാലരയോടെയാണ് പൊലീസെത്തി കുട്ടിയുടെ മൃതദേഹം സംഭവസ്ഥലത്തു നിന്നും മാറ്റുന്നത്. സംഭവം അറിഞ്ഞയുടൻ മറ്റു കുട്ടികളുടെ രക്ഷിതാക്കൾ ഡേ കെയർ സെന്ററിനു മുന
ഓക്ക്‌ലാൻഡ്: ഡേ കെയർ സെന്ററിൽ മലയാളി ബാലന്റെ മരണത്തിൽ ഞെട്ടൽ മാറാതെ ന്യൂസിലാൻഡ് മലയാളി സമൂഹം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനാണ് ഓക്ക്‌ലാൻഡ് ടകപുന അൻസാക് സ്ട്രീറ്റിലെ ഡേകെയർ സെന്ററിൽ ആൾഡ്രിച്ച് വിജു എന്ന നാലുവയസുകാരനെ പ്ലേഗ്രൗണ്ടിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്. ചാലക്കുടി വടക്കുംചേരി കുടുംബാംഗമായ വിജു വറീത്- ജിഷ വിജു ദമ്പതികളുടെ മകൻ ആൾഡ്രിച്ച് ആണ് ഡേ കെയർ സെന്ററിലെ പ്ലേഗ്രൗണ്ടിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്.
സ്വകാര്യ വ്യക്തി നടത്തുന്ന ഏഞ്ചൽസ് ചൈൽഡ് കെയർ സെന്ററിലാണ് ഓക്ക്‌ലാൻഡിലെ ഓക്ക്‌ലാൻഡിലെ മലയാളി സമൂഹത്തെ ഉലച്ച സംഭവം നടക്കുന്നത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പ്ലേഗ്രൗണ്ടിൽ കളിക്കുകയായിരുന്ന ആൾഡ്രിച്ച് കളിക്കിടെ ഉണ്ടായ അപകടത്തിൽ മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിലെ ജീവനക്കാരാണ് കുട്ടി മരിച്ച വിവരം പൊലീസിനെ അറിയിക്കുന്നത്. തുടർന്ന് നാലരയോടെയാണ് പൊലീസെത്തി കുട്ടിയുടെ മൃതദേഹം സംഭവസ്ഥലത്തു നിന്നും മാറ്റുന്നത്. സംഭവം അറിഞ്ഞയുടൻ മറ്റു കുട്ടികളുടെ രക്ഷിതാക്കൾ ഡേ കെയർ സെന്ററിനു മുന്നിലെത്തി തങ്ങളുട കുട്ടികളെ കാണണമെന്ന് പറഞ്ഞ് ബഹളം കൂട്ടുകയും ചെയ്തിരുന്നു.
ആൽഡ്രിച്ചിന്റെ മരണത്തെ തുടർന്ന് ഓക്ക്‌ലാൻഡ് മലയാളി സമാജം ബാലന്റെ നോർത്ത് ഷോറിൽ താമസിക്കുന്ന കുടുംബത്തെ സന്ദർശിക്കുകയും അുശോചനം അറിയിക്കുകയും ചെയ്തു. ആൽഡ്രിച്ചിനെ കൂടാതെ രണ്ടു വയസുള്ള ഒരു പെൺകുട്ടി കൂടിയുണ്ട് വിജു- ജിഷ ദമ്പതികൾക്ക്. നിലവിൽ നാലു മാസം ഗർഭിണിയാണ് ആൽഡ്രിച്ചിന്റെ അമ്മ വിജു.
ആറു വർഷം മുമ്പാണ് വിജുവും ജിഷയും പാൽമെസ്റ്റൻ നോർത്തിലേക്ക് കുടിയേറിയത്. ഇവിടുത്തെ പഠനത്തിനു ശേഷം അഞ്ചു വർഷം മുമ്പ് നോർത്ത് ഷോർ ആശുപത്രിയിൽ ജോലി ലഭിച്ചതിനെ തുടർന്ന് ടക്കപുനയിലേക്ക് താമസം മാറുകയായിരുന്നു.
ആൽഡ്രിച്ചിന്റെ അപകട മരണം കോറോണറിന്റെ പരിഗണനയിലുള്ളതിനാൽ സംഭവത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ പൊലീസ് തയാറായിട്ടില്ല. സംഭവത്തിൽ വർക്ക് സേഫും അന്വേഷണം നടത്തുന്നുണ്ട്. അഞ്ചു വയസുവരെയുള്ള കുട്ടികളെ നോക്കുന്ന ഡേ കെയർ സെന്ററാണ് ഏഞ്ചൽ ഡേ കെയർ. ഇവർക്ക് വെസ്റ്റ് ഓക്ക്‌ലാൻഡിലെ ന്യൂലിന്നിൽ മറ്റൊരു ശാഖ കൂടിയുണ്ട്.