- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിൽ റെയ്ഡ്; നിയമലംഘനം നടത്തിയ 40 ഗാർഹിക തൊഴിലാളികൾ അറസ്റ്റിൽ
കുവൈറ്റ് സിറ്റി: അഹമ്മദി ഗവർണറേറ്റിൽ നിയമലംഘനം നടത്തിയ 40 ഗാർഹിക തൊഴിലാളികൾ അറസ്റ്റിലായി. വിവിധ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിൽ ഇഖാമ രഹസ്യാന്വേഷമ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ഗാർഹിക തൊഴിലാളികൾ പിടിയിലായത്. സ്‌പോൺസറുടെ പക്കൽ നിന്ന് ഒളിച്ചോടിയവർ, ഇഖാമ കാലാവധി കഴിഞ്ഞവർ, തിരിച്ചറിയൽ രേഖകളില്ലാത്തവർ എന്നിങ്ങ
കുവൈറ്റ് സിറ്റി: അഹമ്മദി ഗവർണറേറ്റിൽ നിയമലംഘനം നടത്തിയ 40 ഗാർഹിക തൊഴിലാളികൾ അറസ്റ്റിലായി. വിവിധ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങളിൽ ഇഖാമ രഹസ്യാന്വേഷമ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് ഗാർഹിക തൊഴിലാളികൾ പിടിയിലായത്.
സ്‌പോൺസറുടെ പക്കൽ നിന്ന് ഒളിച്ചോടിയവർ, ഇഖാമ കാലാവധി കഴിഞ്ഞവർ, തിരിച്ചറിയൽ രേഖകളില്ലാത്തവർ എന്നിങ്ങനെ നിയമലംഘനങ്ങൾ നടത്തിയവരാണ് ഇവർ. 100 ദിവസം ഒരിടത്ത് ജോലി ചെയ്തതിനു ശേഷം കൂടുതൽ ശമ്പളനത്തിന് മറ്റൊരാളുടെ കീഴിൽ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം നൽകി സ്‌പോൺസറുടെ അടുത്ത് നിന്ന് രക്ഷപ്പെടാൻ സഹായിച്ച ഒരു ഗാർഹിക തൊഴിലാളിയും അറസ്റ്റിലയവരിൽ പെടുന്നുണ്ട്.
ഹവാലി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ് നടത്തിയ മറ്റൊരു പരിശോധനയിൽ കുറ്റവാളികളായി 13 പേരെ പിടികൂടിയിട്ടുണ്ട്. കൂടാതെ ഫർവാനിയയിൽ നടത്തിയ മറ്റൊരു റെയ്ഡിൽ ഇഖാമ നിയമം ലംഘിച്ച 131 പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവക്കെതിരെ ഉടൻ നടപടിയുണ്ടാവും. പിടിയിലായവരിൽ വിവിധ രാഷ്ട്രങ്ങളിലെ വീട്ടുവേലക്കാരികളുണ്ട്. ഇവരെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സുരക്ഷാ വിഭാഗം അറിയിച്ചു. ഇഖാമ വിഭാഗം തലവൻ ബ്രിഗേഡിയർ തലാൽ മഅ്‌റഫി, ഇഖാമ വിഭാഗം രഹസ്യാന്വേഷണ വിഭാഗം തലവൻ അബ്ദുല്ല റജീബ്, സുരക്ഷാ ഉദ്യോഗസ്ഥരായ മുഹമ്മദ് ഹമദ് അൽ അജ്മി, അബ്ദുല്ല ഹുദൈരി അൽ ഹംലാൻ എന്നിവരാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.