- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40കാരിയുടെ ജനനേന്ദ്രീയത്തിൽ മൂർച്ഛയുള്ള ആയുധംകൊണ്ട് മുറിവേൽപ്പിച്ച് കൊടും ക്രൂരത ; ആറംഗ സംഘം യുവതിയെ ബലാത്സംഗം ചെയ്തത് വീട്ടമ്മയുടെ ക്വട്ടേഷൻ പ്രകാരം; ഭർത്താവും വീട്ടുവേലക്കാരിയും തമ്മിൽ അവിഹിതമുണ്ടെന്ന സംശയത്തിന് പിന്നാലെ ഭാര്യയുടെ 'ബലാത്സംഗ ക്വട്ടേഷൻ' ; അമ്മയെ അക്രമിച്ചത് പുറം ലോകമറിഞ്ഞത് മകൾ പരാതി നൽകിയതോടെ
ഭുവനേശ്വർ: കേട്ടാൽ ഞെട്ടുന്ന ക്വട്ടേഷന്റെ കഥയാണ് കഴിഞ്ഞ ദിവസം ഭുവനേശ്വറിൽ നിന്നും പുറത്ത് വന്നത്. ഭർത്താവുമായി വീട്ടുവേലക്കാരിക്ക് അവിഹിതമുണ്ടെന്ന് സംശയം തോന്നിയതിന് പിന്നാലെ വീട്ടമ്മ ക്വട്ടേഷൻ നൽകുകയായിരുന്നു. എന്നിട്ടും ക്രൂരത അവസാനിച്ചില്ല. ആറംഗ സംഘം മാറി മാറി ബലാത്സംഗം ചെയ്തതിന് പിന്നാലെ ഇവരെ മൂർച്ചയേറിയ ആയുധം കൊണ്ട് മുറിപ്പെടുത്തുകയും ചെയ്തു. ക്വട്ടേഷൻ ലഭിച്ചപാടെ വീട്ട് ജോലിക്കാരിയെ തട്ടിക്കൊണ്ട് പോയ സംഘം ക്രൂരമായി മർദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഒഡീഷയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടിൽ നിന്നാണ് സംഘം നാൽപതുകാരിയായ വീട്ടുജോലിക്കാരിയെയും മകളുടെ ഭർത്താവിനേയും തട്ടിക്കൊണ്ട് പോയത്. അടുത്തുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് ഇരുവരെയും സംഘം തല്ലി ചതച്ചു. മകളുടെ ഭർത്താവ് ബോധരഹിതനായതോടെ സ്ത്രീയെ സംഘത്തിലുള്ളവർ മാറി മാറി ബലാത്സംഗം ചെയ്തു. അവശയായ സ്ത്രീയുടെ ജനനേന്ദ്രിയത്തിൽ മൂർച്ഛയുള്ള വസ്തുകൊണ്ട് മുറിവേൽപ്പിച്ചു. ഈ സമയം എല്ലാത്തിനും സാക്ഷിയായി ക
ഭുവനേശ്വർ: കേട്ടാൽ ഞെട്ടുന്ന ക്വട്ടേഷന്റെ കഥയാണ് കഴിഞ്ഞ ദിവസം ഭുവനേശ്വറിൽ നിന്നും പുറത്ത് വന്നത്. ഭർത്താവുമായി വീട്ടുവേലക്കാരിക്ക് അവിഹിതമുണ്ടെന്ന് സംശയം തോന്നിയതിന് പിന്നാലെ വീട്ടമ്മ ക്വട്ടേഷൻ നൽകുകയായിരുന്നു. എന്നിട്ടും ക്രൂരത അവസാനിച്ചില്ല. ആറംഗ സംഘം മാറി മാറി ബലാത്സംഗം ചെയ്തതിന് പിന്നാലെ ഇവരെ മൂർച്ചയേറിയ ആയുധം കൊണ്ട് മുറിപ്പെടുത്തുകയും ചെയ്തു.
ക്വട്ടേഷൻ ലഭിച്ചപാടെ വീട്ട് ജോലിക്കാരിയെ തട്ടിക്കൊണ്ട് പോയ സംഘം ക്രൂരമായി മർദ്ദിച്ച ശേഷം കൂട്ട ബലാത്സംഗം ചെയ്യുകയായിരുന്നു. ഒഡീഷയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കേന്ദ്രാപ്പാറയിലെ മകളുടെ വീട്ടിൽ നിന്നാണ് സംഘം നാൽപതുകാരിയായ വീട്ടുജോലിക്കാരിയെയും മകളുടെ ഭർത്താവിനേയും തട്ടിക്കൊണ്ട് പോയത്.
അടുത്തുള്ള വിജനമായ സ്ഥലത്ത് എത്തിച്ച് ഇരുവരെയും സംഘം തല്ലി ചതച്ചു. മകളുടെ ഭർത്താവ് ബോധരഹിതനായതോടെ സ്ത്രീയെ സംഘത്തിലുള്ളവർ മാറി മാറി ബലാത്സംഗം ചെയ്തു. അവശയായ സ്ത്രീയുടെ ജനനേന്ദ്രിയത്തിൽ മൂർച്ഛയുള്ള വസ്തുകൊണ്ട് മുറിവേൽപ്പിച്ചു. ഈ സമയം എല്ലാത്തിനും സാക്ഷിയായി ക്വട്ടേഷൻ നൽകിയ സ്ത്രീയും ഉണ്ടായിരുന്നു. ഭർത്താവിന്റെ അനിയനേയും സുഹൃത്തുക്കളേയും കൂട്ടിയാണ് വീട്ടമ്മ എത്തിയത്.
വീട്ടിൽ അതിക്രമിച്ച് കടന്ന് രണ്ടു പേരെയും തട്ടിക്കൊണ്ടുപോകുമ്പോൾ മകളെ സംഘം വെറുതെ വിട്ടിരുന്നു. മകളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. തുടർന്ന് സ്ത്രീയെയും മരുമകനെയും അവശനിലയിൽ കണ്ടെത്തി. സംഭവത്തിൽ ആറ് പേരെയും അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.