- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടു വർഷത്തിനുള്ളിൽ വിയന്നയിൽ 400 സൗജന്യ വൈ-ഫൈ ഹോട്ട് സ്‌പോട്ടുകൾ
വിയന്ന: 2016-ഓടു കൂടി വിയന്നയിൽ 400 സൗജന്യ വൈ-ഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിക്കും. നിലവിൽ വിയന്ന സിറ്റിയിൽ തന്നെ 36 സൗജന്യ വൈ-ഫൈ സ്‌പോട്ടുകൾ ഉണ്ട്. രണ്ടു വർഷത്തിനുള്ളിൽ 400 വൈ-ഫൈ ഹോട്ട് സ്‌പോട്ടുകൾ നടപ്പിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇപ്പോൾ മൂന്നിലേറെ പ്രധാന ലൊക്കേഷനുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 60 വൈ-ഫൈ സ്‌പോട്ടുകൾ
വിയന്ന: 2016-ഓടു കൂടി വിയന്നയിൽ 400 സൗജന്യ വൈ-ഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിക്കും. നിലവിൽ വിയന്ന സിറ്റിയിൽ തന്നെ 36 സൗജന്യ വൈ-ഫൈ സ്‌പോട്ടുകൾ ഉണ്ട്. രണ്ടു വർഷത്തിനുള്ളിൽ 400 വൈ-ഫൈ ഹോട്ട് സ്‌പോട്ടുകൾ നടപ്പിലാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇപ്പോൾ മൂന്നിലേറെ പ്രധാന ലൊക്കേഷനുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 60 വൈ-ഫൈ സ്‌പോട്ടുകൾ ഇതോടെ പ്രാബല്യത്തിലാകും.
2015-ഓടു കൂടി പബ്ലിക് ട്രാൻസ്‌പോർട്ടുകളിൽ വൈ ഫൈ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. പ്രധാന ട്രാൻസിറ്റ് ഹബ്ബുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലാണ് സൗജന്യ വൈ-ഫൈ ലഭ്യമാകുന്നത്. 400 വൈ ഫൈ ഹോട്ട് സ്‌പോട്ടുകൾ നടപ്പിലാക്കുന്നതിലേക്ക് 1.9 മില്യൺ യൂറോയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്ന് ഗ്രീൻ കൗൺസിൽ വുമൺ മരിയ വാസിലക്കു വ്യക്തമാക്കി.
നിലവിൽ സൗജന്യ വൈ-ഫൈ സേവനം ഒരാൾക്ക് എട്ടു മണിക്കൂർ നേരത്തേക്കാണ് നിജപ്പെടുത്തിയിരിക്കുന്നത്. മൊബൈൽ ഫോൺ നമ്പർ മുഖേന രജിസ്‌ട്രേഷൻ നടത്തിയാണ് ഇതു സാധ്യമാക്കുന്നത്. ഒരിക്കൽ നിശ്ചിത സമയപരിധി കഴിഞ്ഞാൽ വീണ്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്. കുട്ടികളുടേയും പ്രായപൂർത്തിയാകാത്തവരുടേയും സുരക്ഷയ്ക്കു വേണ്ടി ചില പേജുകൾ വൈ-ഫൈ മുഖേന ബ്ലോക്ക് ചെയ്തിട്ടുണ്ട്.