- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇലക്ട്രിക് കാർ വാങ്ങുന്നവർക്ക് 4,000 യൂറോയുടെ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ച് ജർമനി; കാർബൺ മാലിന്യം കുറയ്ക്കാൻ വിപുല പദ്ധതികളുമായി സർക്കാർ
ബെർലിൻ: ജർമൻ റോഡുകൾ മലിനവിമുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് 4000 യൂറോയുടെ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ച് ജർമനി. അന്തരീക്ഷത്തിൽ കാർബൻ മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് കാറുകൾക്ക് സബ്‌സിഡി പ്രഖ്യാപിക്കാൻ ജർമനി തയാറായത്. പൊതുഖജനാവിന്റെയും കാർ നിർമ്മാതാക്കളുടേയും സംയുക്ത സംരംഭമായാണ് ഇലക്ട്രിക് കാർ വാങ്ങുന്നവർക്ക് 4000 യൂറോ ഡിസ്‌ക്കൗണ്ട് നൽകാൻ പദ്ധതിയിട്ടിരിക്കുന്നത്. അടുത്ത മാസം മുതൽ നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം 2020-ഓടെ ജർമൻ റോഡുകളിൽ പത്തു ലക്ഷം സീറോ എമിഷൻ കാറുകൾ നിരത്തിലിറക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവിൽ ഫോക്‌സ് വാഗൻ, ഡെയിംലർ, ബിഎംഡബ്ല്യൂ എന്നീ കാർ കമ്പനികൾ പദ്ധതിയുമായി സഹകരിക്കാൻ ഒപ്പുവച്ചിട്ടുണ്ടെങ്കിലും എല്ലാ ദേശീയ, വിദേശ ബ്രാൻഡുകൾക്കും ഈ പദ്ധതി ബാധകമാണ്. സർക്കാർ 600 മില്യൺ യൂറോയാണ് പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. 60,000 യൂറോയ്ക്കു മുകളിൽ വിലയില്ലാത്ത കാറുകൾ വാങ്ങുന്നവർക്കാണ് ഈ സബ്‌സിഡി അനുവദിക്കുക. ആദ്യമെത്തുന്നവർക്ക് എന്ന
ബെർലിൻ: ജർമൻ റോഡുകൾ മലിനവിമുക്തമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് കാറുകൾ വാങ്ങുന്നവർക്ക് 4000 യൂറോയുടെ ഡിസ്‌ക്കൗണ്ട് പ്രഖ്യാപിച്ച് ജർമനി. അന്തരീക്ഷത്തിൽ കാർബൻ മാലിന്യം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിക് കാറുകൾക്ക് സബ്‌സിഡി പ്രഖ്യാപിക്കാൻ ജർമനി തയാറായത്.
പൊതുഖജനാവിന്റെയും കാർ നിർമ്മാതാക്കളുടേയും സംയുക്ത സംരംഭമായാണ് ഇലക്ട്രിക് കാർ വാങ്ങുന്നവർക്ക് 4000 യൂറോ ഡിസ്‌ക്കൗണ്ട് നൽകാൻ പദ്ധതിയിട്ടിരിക്കുന്നത്. അടുത്ത മാസം മുതൽ നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം 2020-ഓടെ ജർമൻ റോഡുകളിൽ പത്തു ലക്ഷം സീറോ എമിഷൻ കാറുകൾ നിരത്തിലിറക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
നിലവിൽ ഫോക്‌സ് വാഗൻ, ഡെയിംലർ, ബിഎംഡബ്ല്യൂ എന്നീ കാർ കമ്പനികൾ പദ്ധതിയുമായി സഹകരിക്കാൻ ഒപ്പുവച്ചിട്ടുണ്ടെങ്കിലും എല്ലാ ദേശീയ, വിദേശ ബ്രാൻഡുകൾക്കും ഈ പദ്ധതി ബാധകമാണ്. സർക്കാർ 600 മില്യൺ യൂറോയാണ് പദ്ധതിക്കായി നീക്കി വച്ചിരിക്കുന്നത്. 60,000 യൂറോയ്ക്കു മുകളിൽ വിലയില്ലാത്ത കാറുകൾ വാങ്ങുന്നവർക്കാണ് ഈ സബ്‌സിഡി അനുവദിക്കുക. ആദ്യമെത്തുന്നവർക്ക് എന്ന നിലയ്ക്കാണ് സബ്‌സിഡി ലഭ്യമാകുകയെന്ന് ധനമന്ത്രി വൂൾഫ്ഗ്യാങ് ഷോബിൾ വ്യക്തമാക്കിയിട്ടുണ്ട്.
കൂടാതെ സിറ്റികളിലും ഓട്ടോബാൻ ഹൈവേ സ്‌റ്റോപ്പുകളിലും ഇലക്ട്രിക് കാർ ചാർജിങ് സ്‌റ്റേഷനുകൾ നിർമ്മിക്കുന്നതിനായി മറ്റൊരു 300 മില്യൺ യൂറോയും സർക്കാർ നീക്കിവച്ചിട്ടുണ്ട്.