മനാമ: മലയാളികൾ ഉൾപ്പെട്ട പ്രവാസി വിദ്യാർത്ഥികൾ യാത്ര ചെയ്യുന്ന ബഹ്‌റിനിലെ സ്‌കൂൾ ബിസുകളിൽ നാല്പത് ശതമാനവും പെർമിറ്റില്ലാത്തവയെന്ന് റിപ്പോർട്ട്. സ്‌കൂളുകളിൽ സർവ്വിസ് നടത്തുന്നവയിൽ പകുതിയും നിയമവിരുദ്ധമോ പെർമിറ്റ് ഇല്ലാത്തതോ ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഒരു സ്‌കൂളിൽ മാത്രമായി ഏകദേശം 30 ബസുകളെങ്കിലും പെർമിറ്റില്ലാതെ ഓടുന്നുണ്ടെന്നാണ് വിവരം. നിയമം അനുസരിച്ച് ഓടുന്നവയേക്കാൾ അധികവും അത് അനുസരിക്കാതെ ഓടുന്നവയാണെന്നതാണ് മറ്റൊരു വാസ്തവം. യാതൊരു സുരക്ഷാമാനദണ്ഡങ്ങളുമില്ലാത്ത വാനുകളിലാണ് ചില കുട്ടികളെ സ്‌കൂളിലേക്ക് അയയ്ക്കുന്നത്

എന്നാൽ ഇതിനെതിരെ ട്രാഫിക്ക് വിഭാഗമോ അധികൃതരോ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്ന ആരോപണം ശക്തമാണ്. സ്‌കൂൾ ബസ് സംവിധാനത്തോട് ട്രാൻസ്‌പോർട്ട് അഥോറിറ്റി യാതൊരുതാൽപ്പര്യവും കാണിക്കുന്നില്ലെന്നാണ് സ്‌കൂൾ ബസ് ഓപ്പറേറ്റർമാരുടെ പരാതി.
ചില സ്‌കൂളുകളിൽ 40ഓളം വാഹനങ്ങളാണ് സ്‌കൂളിന് പുറത്ത് പാർക്ക് ചെയ്യാറുള്ളത്. ഇതിൽ അധികവും നിയമവിരുദ്ധമായവയാണെന്നാണ് വിവരം.