- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ ഇന്ന് മരിച്ചത് 42 കോവിഡ് രോഗികൾ; രാജ്യത്തെ ആകെ മരണസംഖ്യ 3691 ആയി
റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 42 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 3691 ആയി ഉയർന്നു. 1175 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 2745 രോഗികൾ സുഖം പ്രാപിച്ചു. ആകെ റിപ്പോർട്ട് ചെയ്ത 3,08,654 കോവിഡ് കേസുകളിൽ 2,82,888 പേരും രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.7 ശതമാനമായി ഉയർന്നു. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 22075 ആയി കുറഞ്ഞു. ഇതിൽ 1635 പേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
മറുനാടന് ഡെസ്ക്
Next Story