അബുദാബി: അുദാബിയിൽ 44 വാഹനങ്ങൾ കുട്ടിയിടിച്ച് 22 പേർക്കേറ്റു. പുകമഞ്ഞിനെ തുടർന്ന് കാഴ്ച മങ്ങിയതോടെയാണ് ഇത്രയധികം വാഹനങ്ങൾ കൂട്ടിയിടിച്ചത്. അബുദാബി- ദുബായ് പാതയിലെ കിസാദ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. 44 വാഹനങ്ങൾ അപകടത്തിൽപ്പെടുകയായിരുന്നു.

ശക്തമായ മഞ്ഞിനെ തുടർന്ന് ദൃശ്യത കുറഞ്ഞതാണ് അപകടത്തിന് കാരണമെന്ന് അബുദാബി പൊലീസ് അറിയിച്ചു. പരിക്കേറ്റ 22 പേരിൽ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. യുഎഇ സമയം രാവിലെ എട്ടു മണിയോടെയാണ് അപകടമുണ്ടായത്.

അപകടത്തെ തുടർന്ന് അബുദാബി- ദുബായ് പാതയിൽ ഗതാഗതം ഏറെ നേരെ തടസ്സപ്പെട്ടു. പരിക്കേറ്റവരിൽ ഏറെയും തൊഴിലാളികളാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യക്കാർ ഇതിൽ ഉൾപ്പെട്ടതായി റിപ്പോർട്ടുകളില്ല.