ഒർലാന്റൊ: 2017 നവംബർ 20 വരെയുള്ള കാലഘട്ടത്തിൽ ഫ്‌ളോറിഡാസംസ്ഥാനത്തെ വിമാനതാവളങ്ങളിൽ നിന്നും 440 ഫയർ ആംസ് പിടികൂടിയതായിഎയർപോർട്ട് ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്‌മിനിസ്‌ട്രേഷന്റെകണക്കുകൾ സൂചിപ്പിക്കുന്നു.

2016 ൽ ആകെ പിടികൂടിയത് 411 ആയിരുന്നുവെന്നും അറിയിപ്പിൽ പറയുന്നു.ഈ വർഷം അമേരിക്കയിലെ വിമാനതാവളത്തിൽ നിന്നും പിടികൂടിയ ഫയർ ആസിന്റെആകെ എണ്ണം(3733) കഴിഞ്ഞവർഷം പിടികൂടിയതിനേക്കാൾ കൂടുതലാണെന്ന് (3391)ടി.എസ്.എ. പറഞ്ഞു.

റ്റാംബ എയർപോർട്ടിൽ നിന്നും ഈ വർഷം ഇതുവരെ (86) 2016 ൽ 79,2015 ൽ 79, 2015 ൽ 49 തോക്കുകളാണ് പിടികൂടിയിട്ടുള്ളത്.യാത്രക്കാർ അവരുടെ തോക്കുകൾ ഡിറക്ലയർ ചെയ്തതിനു ശേഷം ചെക്ക്ഡ്ബാഗുകളിൽ സുരക്ഷിത കേരിയിങ്ങ് കേയ്‌സുകളിലാക്കി അയയ്ക്കാവുന്നതാണ്.

കാരി ഓൺ ബാഗുകളിൽ ഒരു കാരണവശാലും തോക്കുകൾ അനുവദനീയമല്ല-സിവിൽപെനാലിറ്റിക്കു പുറമെ ക്രിമിനിൽ ചാർജ്ജും കാരിഓൺ ബാഗുകളിൽതോക്കുകൾ കൊണ്ടുവരുന്നവരുടെ പേരിൽ ചുമത്തുമെന്നും ടി.എസ്.എ അറിയിച്ചു. അറിഞ്ഞോ, അറിയാതെയോ ഇത്തരം തെറ്റുകൾആവർത്തിക്കാതിരിക്കുന്നതിന് യാത്രക്കാർ ശ്രദ്ധിക്കണമെന്ന്മുന്നറിയിപ്പും നൽകിയിട്ടുണ്ട്.