മസ്‌ക്കറ്റ്: പൊതുസ്ഥലത്ത് പരസ്യമായി മദ്യപിച്ച 45 പ്രവാസികളെ ഒമാൻ പൊലീസ് പിടികൂടി. അൽ അസൈബയിലെ തുറന്ന സ്ഥലത്ത് മദ്യപിച്ചുകൊണ്ടിരുന്നവരാണ് അറസ്റ്റിലായത്.

അലക്ഷ്യമായി വാഹനമോടിച്ച് പതിനൊന്ന് പേർ സമീപത്തുകൊല്ലപ്പെട്ടതിനെ തുടർന്ന് നടത്തിയ റെയ്ഡിലാണ് മദ്യപാനികൾ പിടിയിലായത്.

അറസ്റ്റിലായവർ സ്ഥിരമായി ഇവിടെ ഒത്തുകൂടി മദ്യപിക്കുന്നവരാണെന്നും തെളിഞ്ഞിട്ടുണ്ട്. മേൽ നടപടികൾക്കായി ഇവരെ പബ്ലിക് പ്രൊസിക്യൂട്ടറിന് കൈമാറി.