- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എമിറേറ്റിൽ ഷവർമ വിൽക്കുന്ന കടകളുടെ പ്രവർത്തനത്തിന് പുതിയനിബന്ധനകൾ പ്രാബല്യത്തിൽ; 45 ശതമാനം ഷവർമ കടകളും അടച്ചുപൂട്ടുന്നു; പരിശോധന വ്യാപകം
ദുബയ്: പൊതു ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബയ് മുനിസിപ്പാലിറ്റി നൽകിയ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഷവർമ കടകളിൽ നടപ്പിലാക്കി തുടങ്ങി. ഷവർമ്മ സ്ഥാപനങ്ങൾ പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ആറ് മാസം മുമ്പ് തന്നെ ഷവർമ്മ സ്ഥാപനങ്ങക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ മാസം 31 ന് മുമ്പായി പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാനായിരുന്നു മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിരുന്നത്. നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള സമയം കഴിഞ്ഞിട്ടും പരിശോധനകളിൽ പല സ്ഥാപനങ്ങളിലും മാസം വേവിക്കാനും ശരിയായ സ്ഥലം ഉണ്ടായിരുന്നില്ലെന്നും, ഷവർമ്മയുടെ കൂടെ കൊടുക്കുന്ന സാലഡ് സൂക്ഷിക്കാൻ ഫ്രിഡ്ജ് പോലൂം ഇല്ലാത്ത സ്ഥാപനളും കണ്ടെത്തിയിരുന്നു. തണുപ്പിച്ച സ്ഥാലങ്ങളിൽ സൂക്ഷിക്കേണ്ടുന്ന ഭക്ഷണ സാധനങ്ങൾ പലപ്പോഴും ഉയർന്ന ചൂടിൽ കൂടുതൽ സമയം സുക്ഷിക്കുന്നത് കാരണം ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്നതായും തങ്ങൾ കണ്ടെത്തിയിരുന്നു. 146 സ്ഥാപനങ്ങൾ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കി വ്യാപാരം ആരംഭിച്ചിട്ടുണ്ട്. 172 സ്ഥാപനങ്ങൾ നിർദ്ദേ
ദുബയ്: പൊതു ജനങ്ങളുടെ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ദുബയ് മുനിസിപ്പാലിറ്റി നൽകിയ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ ഷവർമ കടകളിൽ നടപ്പിലാക്കി തുടങ്ങി. ഷവർമ്മ സ്ഥാപനങ്ങൾ പുതിയ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ആറ് മാസം മുമ്പ് തന്നെ ഷവർമ്മ സ്ഥാപനങ്ങക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. കഴിഞ്ഞ മാസം 31 ന് മുമ്പായി പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാനായിരുന്നു മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിരുന്നത്.
നിർദ്ദേശങ്ങൾ നടപ്പിലാക്കാനുള്ള സമയം കഴിഞ്ഞിട്ടും പരിശോധനകളിൽ പല സ്ഥാപനങ്ങളിലും മാസം വേവിക്കാനും ശരിയായ സ്ഥലം ഉണ്ടായിരുന്നില്ലെന്നും, ഷവർമ്മയുടെ കൂടെ കൊടുക്കുന്ന സാലഡ് സൂക്ഷിക്കാൻ ഫ്രിഡ്ജ് പോലൂം ഇല്ലാത്ത സ്ഥാപനളും കണ്ടെത്തിയിരുന്നു. തണുപ്പിച്ച സ്ഥാലങ്ങളിൽ സൂക്ഷിക്കേണ്ടുന്ന ഭക്ഷണ സാധനങ്ങൾ പലപ്പോഴും ഉയർന്ന ചൂടിൽ കൂടുതൽ സമയം സുക്ഷിക്കുന്നത് കാരണം ഭക്ഷ്യ വിഷബാധക്ക് കാരണമാകുന്നതായും തങ്ങൾ കണ്ടെത്തിയിരുന്നു.
146 സ്ഥാപനങ്ങൾ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായി നടപ്പിലാക്കി വ്യാപാരം ആരംഭിച്ചിട്ടുണ്ട്. 172 സ്ഥാപനങ്ങൾ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്. 141 സ്ഥാപനങ്ങൾ ഇതു വരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 113 സ്ഥാപനങ്ങൾ പൂട്ടിക്കിടക്കുകയാണ്.
ആവശ്യമായ നടപടികൾ എടുക്കാത്ത കടകളിൽ ഷവർമ വിൽപന അനുവദിക്കില്ല. കടകളിൽ മാറ്റം വരുത്താൻ ഇനി സാവകാശം അനുവദിക്കുകയുമില്ല. നിയമം ലംഘിച്ച് ഷവർമ വിൽപന നടത്തിയാൽ പിഴ ഈടാക്കും. അതേസമയം, അത്തരം റെസ്റ്റോറന്റുകളിലും കഫ്റ്റീരിയകളിലും മറ്റു ഭക്ഷ്യവസ്തുക്കൾ വിൽപന നടത്താം.