എക്‌സ്-സർവീസ്‌മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്‌കീം പോളീ ക്ലീനിക്കിൽ 45 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൊച്ചി മൂവാറ്റുപ്പുഴ,പൈനാവ് പോളിക്ലീനിക്കുകൡലായാണ് ഒഴിവുകൾ. കൊച്ചിയിൽ 23 ഒഴിവുകളും മൂവാറ്റുപുഴയിൽ 13 ഒഴിവുകളും പൈനാവിൽ 9 ഒഴിവുകളുമാണുള്ളത്. കൊച്ചി സ്‌റ്റേഷൻ ഹെഡ്ക്വാർട്ടേഴ്‌സിനു കീഴിലുള്ള പോളിക്ലീനിക്കുകളാലാണ് ഒഴിവുകൾ.

ഓഫീസർ-ഇൻ-ചാർജ്,മെഡിക്കൽ സ്‌പെഷ്യലിസ്റ്റ്,മെഡിക്കൽ ഓഫീസർ,ഡെൻഡറ്റൽ ഓഫീസർ,നഴ്‌സിങ് അസിസ്റ്റന്റ്, ലാബ് ടെക്‌നീഷ്യൻ ലാബ് അസിസ്റ്റൻഡ, റേഡിയോഗ്രഫർ,ഫാർമസിസിറ്റ്,ഡെന്റൽ ഹൈജീനിസ്റ്റ്,ഫിസിയോതെറാപ്പിസ്റ്റ്, ഫീമെയിൽ അറ്റൻഡന്റ്,സഫായ്‌വാല,പ്യൂൺ, ചൗക്കിദാർ,ഡ്രൈവർ തസ്തികകളിലാണ് ഒഴിവുകൾ.

അപേക്ഷാഫോം സ്‌റ്റേഷൻ ഹെഡ്ക്വാർട്ടേഴിസിൽ നിന്നു നേരിട്ടും വെബ്‌സൈറ്റിലൂടെയും ലഭ്യമാണ്. നിശ്ചിത രീതിയിൽ തയ്യാറാക്കിയ അപേക്ഷ ഇമെയിൽ അല്ലെങ്കിൽ താപാൽ വഴി സമർപ്പിക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് മാർച്ച് 19,20 തീയതികളിൽ കൊച്ചി നേവൽ ബേസിൽ ഇന്റർവ്യു നടത്തും. അപേക്ഷിക്കാനുള്ള  അവസാന തീയതി മാർച്ച 10. അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.echs.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വിലാസം: station Head Quarters ECHS(Navy),Naval Base, Kochi-682004