കൊച്ചി: ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷ്യൂറൻസും സോൾസ് ഓഫ് കൊച്ചിൻ റണ്ണേഴ്‌സ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷ്യൂറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തൺ 2018ൽ പങ്കെടുക്കാൻ 4500 ഓളം പേർ. നവംബർ 11ന് നടക്കുന്ന മാരത്തൺ കൊച്ചി വില്ലിങ്ങ്ടൺ ഐലന്റിൽ ഫ്‌ളാഗ് ഓഫ് ചെയ്യും. രാവിലെ 4ന് ഫുൾ മാരത്തൺ, 5ന് ഹാഫ് മാരത്തൺ, 5.40ന് കോർപ്പറേറ്റ് റിലേ, 7.30ന് ഫൺ റൺ എന്നിങ്ങനെയാണ് നടക്കുന്നത്.

മാരത്തൺ അഞ്ചാം എഡിഷനിൽ ഫുൾ മാരത്തോണിൽ 350 പേരും, ഹാഫ് മാരത്തണിൽ 1700 പേരും ഫൺ റണ്ണിൽ 2500 ഓളം പേരും പങ്കെടുക്കും. കേരള പൊലീസിൽ നിന്നും പ്രതിരോധ മേഖലയിൽ നിന്നുമായി 150 ഓളം പേരും, ടാറ്റ കൺസൾടൻസി സർവീസസ്, കോഗ്‌നിസന്റ്, ബി.പി.സി.എൽ എന്നീ കോർപ്പറേറ്റുകളിൽ നിന്നായി 600 ഓളം പേരും രജിസ്റ്റർ ചെയ്തു.
ഇത്തവണ മാരത്തണിന് ആവേശം പകരുവാൻ രണ്ടാം വട്ടവും 102 വയസ്സുള്ള ഇ.പി പരമേശ്വരനുമുണ്ട്. കേരളത്തിലെ ആദ്യത്തെ ബ്ലേഡ് റണ്ണർ സജേഷ് കൃഷ്ണൻ, നഗ്‌ന പാദരായി ഓടുന്ന ഒരു കൂട്ടം റണ്ണേഴ്‌സും, സ്‌കൂൾ കുട്ടികളിൽ, രക്ഷിതാക്കൾ, അദ്ധ്യാപകർ അടങ്ങുന്ന 200 ഓളം പേരും ഉണ്ടാകും.

മാരത്തൺ എക്‌സ്‌പൊ നവംബർ 10 ശനിയാഴ്ച രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രജിസ്റ്റർ ചെയ്യാൻ പറ്റാത്തവർക്കായി ഓൺ-ദി-സ്‌പ്പോട് രജിസ്റ്റ്‌ട്രേഷനും അധികൃധർ ഒരുക്കിയിട്ടുണ്ട്.ആരോഗ്യ കരമായ ജീവിത ശൈലി കേരളം തിരഞ്ഞെടുക്കുന്നു എന്നത് സ്‌പൈസ് കോസ്റ്റ് മാരത്തോണിലെ പങ്കാളികളുടെ വർധനവിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നുണ്ട്. ഈ വർഷത്തെ ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷ്യൂറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തോൺ സജീവമായ ജീവിതം പിന്തുടരാൻ ആഗ്രഹിക്കുന്നവർക്കെല്ലാം പങ്കെടുക്കാം? എന്ന് ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷ്യൂറൻസ് ചീഫ് മാർക്കറ്റിങ്ങ് ഓഫീസർ കാർത്തിക് രമൺ പറഞ്ഞു.

?വർഷം തോറും ജന പങ്കാളിത്തമേറുന്ന ഐ.ഡി.ബി.ഐ ഫെഡറൽ ലൈഫ് ഇൻഷ്യൂറൻസ് സ്‌പൈസ് കോസ്റ്റ് മാരത്തോൺ സംസ്ഥാനത്തെ എല്ലാവരും ഈഷ്ടപ്പെടുന്നുണ്ട്. ഈ വർഷം മികച്ച പങ്കാളിത്തമാണ് മാരത്തോണിൽ പ്രതിക്ഷിക്കുന്നത് കേരളത്തിന്റെ സ്വന്തം മാരത്തോണിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുവാൻ ഞങ്ങൾ കാത്തിരിക്കുകയാണ്? എന്ന് സോൾസ് ഓഫ് കൊച്ചിൻ റേയ്‌സ് ഡയറക്ടറും പ്രസിഡന്റുമായ രമേഷ് കർത്ത പറഞ്ഞു.